പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രണ്ട് : ആല, ആലം തമിഴകത്ത് - ഊരിൻ്റെ പേരും പേരിൻ്റെ വേരും - തുടർച്ച

 അന്വേഷണം തുടങ്ങിയത് കേരളത്തിൽ ആയത് കൊണ്ട് തമിഴകം രണ്ടാമതായി.  ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചായിരുന്നു.  ജീവിതം  തുടങ്ങുന്നത് തമിഴകത്ത് വളരെ നേരത്തെ ആയിരിക്കണം.  അവിടെ നിന്നും പലപ്പോഴായി കടൽ വെപ്പും ആറ്റു വെപ്പും ആയി ഉയർന്നു വന്ന മലയാളക്കരയിലെക്ക് ഗോത്ര ജീവിതം പടർന്ന തായിരിക്കണം .  ആല, ആലം എന്നീ വാക്കുകൾ വെള്ളം, കടൽ, മഴ എന്നിവയെ കുറിക്കുന്നു. ആലാസ്, ആലാത്ത് എന്നീ വാക്കുകൾ നങ്കൂരം കെട്ടാൻ ഉപയോഗിച്ചിരുന്ന വണ്ണം കൂടിയ കയർ. വടം വലിക്ക് ഉപയോഗിക്കുന്ന വണ്ണം കൂടിയ കമ്പക്കയറിന് തുല്യം.  ഇത്തരം കയർ പണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നും ഗുജറാത്തിലേക്ക് പത്തേമാരിയിൽ കയറ്റി അയക്കുന്നത് പതിവായിരുന്നു.  തുറമുഖങ്ങളോട് ചേർന്നു കിടക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഇതിൻ്റെ നിർമ്മാണം നടന്നിരുന്നു. വരുമാനം ഉള്ള തൊഴിൽ ആയിരുന്നു.  1950 - കൾ വരെ ഈ തൊഴിൽ നിലവിൽ ഉണ്ടായിരുന്നു.  പ്ലാസ്റ്റിക് വന്നത്ടെ അത് ആദായകരം   അല്ലാതായി.   ആല, ആലം എന്നീ വാക്കുകൾ ഏത് കുടിയേറ്റ ഗോത്രങ്ങൾ വഴി ഭാഷയിലേക്ക് പകർന്നു എന്നറിയില്ല. 1076 കി. മി. നീണ്ടതാണ് തമിഴ് നാടിൻ്റെ ...