പോസ്റ്റുകള്‍

03. പായം മുതൽ നീരൊടി വരെ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൂന്ന് : പായം മുതൽ നീരോടി വരെ.- ഊരിൻ പേരും പേരിൻ്റെ വേരും - തുടരുന്നു.

 പായം പായം,  കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ റവന്യൂ വില്ലേജ്.  ഇത് പായം ഗ്രാമ പഞ്ചായത്തിലെ വാർഡും കൂടിയാണ്.  പയം, പായം എന്നീ മലയാളം വാക്കുകളുടെ അർത്ഥം വെള്ളം. വാക്കിൻ്റെ ഉറവിടം  എന്താണ് എന്നറിയില്ല.  പാനീയം എന്ന വാക്കിൻ്റെ പാഠഭേദം ആകാം, അല്ലെങ്കിൽ പയസ്സ്  എന്ന സംസ്കൃത വാക്കിൽ നിന്ന് ഉടലെടുത്ത താവം. ഈ വാക്കുകൾ മുൻ വെപ്പ് ആയി വരുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിൽ കാണാം.        എവിടെയൊക്കെ എന്ന് നോക്കാം. പയ്യന്നൂർ  ആർട്ടിക് വൻകരയിലെ മഴ പോലെയാണ് കേരളത്തിലെ പ്രളയങ്ങൾ.  അവയെക്കുറിച്ചുള്ള നമ്മുടെ അറിവ് തീരെ പരിമിതം. എട്ടാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ.  1341ലെ പെരിയാറിലെ വെള്ളം കയറൽ രേഖ പ്പെടുത്തിയിട്ടുണ്ട്.  മലബാറിൻ്റെ ചരിത്രം അന്നും ഇരുട്ടിലാണ്.  എന്നാൽ പൂർവികർ സ്ഥല നാമങ്ങളിൽ അത് അടയാളം ഇട്ടിരിക്കുന്നു.  അങ്ങനെ ഒരു പ്രളയ കാലത്ത് വെള്ളം കയറി ഇറങ്ങിയപ്പഴാണ് പയംവന്ന ഊര് ഉണ്ടായത്. പറഞ്ഞു പറഞ്ഞ് മലബാറുകാരുടെ        പറച്ചിലിൻ്റെ വേഗത കൊണ്ട് അത് പയ്യന്നൂർ ...