മൂന്ന് : പായം മുതൽ നീരോടി വരെ.- ഊരിൻ പേരും പേരിൻ്റെ വേരും - തുടരുന്നു.
പായം
പായം, കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ റവന്യൂ വില്ലേജ്. ഇത് പായം ഗ്രാമ പഞ്ചായത്തിലെ വാർഡും കൂടിയാണ്. പയം, പായം എന്നീ മലയാളം വാക്കുകളുടെ അർത്ഥം വെള്ളം. വാക്കിൻ്റെ ഉറവിടം എന്താണ് എന്നറിയില്ല. പാനീയം എന്ന വാക്കിൻ്റെ പാഠഭേദം ആകാം, അല്ലെങ്കിൽ പയസ്സ് എന്ന സംസ്കൃത വാക്കിൽ നിന്ന് ഉടലെടുത്ത താവം. ഈ വാക്കുകൾ മുൻ വെപ്പ് ആയി വരുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിൽ കാണാം. എവിടെയൊക്കെ എന്ന് നോക്കാം.
പയ്യന്നൂർ
മൂരിയാടും ചെറുവണ്ണൂരും
ഇതിൻ്റെ അപരൻ കോഴിക്കോട് ജില്ലയിലെ കല്ലായി പുഴയുടെ തീരത്ത് ഉണ്ട്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിൽ മറ്റൊരു മുരിയാട്.
വടകര കോട്ടപുഴ യുടെ കരയിൽ ഉള്ളത് മൂരാട്.
മൂരി കുത്തി : കോഴിക്കോട് ജില്ല, കൂത്താളി ഗ്രാമ പഞ്ചായത്ത്.
ഏതോ പ്രളയ കാലത്ത് മലയും കാടും ഇളക്കി ചേർ വന്ന് അടിഞ്ഞ് ഉണ്ടായതാണ് ചെറുവണ്ണർ. പൂർവികർ അത് ചേറു വന്ന ഊര് എന്ന് അടയാള പ്പെടുത്തി. മലബാർ വാ മൊഴിയുടെ ഗതി വേഗത്തിൽ അത് ചെറുവണ്ണർ ആയി. കോട്ട പുഴ എന്ന കുറ്റ്യാടി പുഴയിലൂടെ ഒന്ന് വന്നു. ചാലിയാർ വഴി മറ്റൊന്ന് വന്നു. നിളയിലൂടെ മൂന്നാമത്തെത് വന്നു. റെയിൽ വലിക്കാൻ വന്ന സായിപ് അങ്ങേരുടെ മൊഴിയിൽ അതിനെ ഷൊർണൂർ ആക്കി. ഒന്നാമത്തേത് ഗ്രാമ പഞ്ചായത്ത്. രണ്ടാമത്തേത് കോഴിക്കോട് നഗര സഭയുടെ ഭാഗം. മൂന്നാമത് വന്നത് റെയിൽവേ ജംഗ്ഷൻ.
പയം കുറ്റി മലയും പയംകാവും പിന്നെ പയ്യോളിയും.
ഓല് എന്നാൽ ഒലിക്കുക ഒഴുകുക. ഓലി = വട്ടം കുറഞ്ഞ കുളം, തൽകാലത്തേക്ക് കുഴിച്ച കിണർ. ശുദ്ധ ജലത്തിൻ്റെ ആവശ്യവും പണമില്ലായ്മയും സാധാരണക്കാരെ ഇത്തരം കിണറുകളുടെ നിർമ്മാണത്തിലേക്ക് നയിച്ചു. പയം ഓലി പറഞ്ഞു പറഞ്ഞ് പയ്യോലിയും പിന്നെ ഇംഗ്ലീഷ് ഭാഷ യിലൂടെ കയറി ഇറങ്ങി പയ്യോളിയും ആയി.
(വിനോയ് തോമസിൻ്റെ 'പുറ്റ് ' എന്ന നോവലിൽ പൊന്നൻ കുരിക്കളുടെ പാറപ്പറമ്പിലെ പടിഞ്ഞാറെ ചെരിവിൽ മഴക്കാലത്ത് മാത്രം ഉറവ പൊട്ടുന്ന ഓലിയെ കുറിച്ച് പറയുന്നുണ്ട്. പേജ് 91. ഓഗസ്റ്റ് 2022)
പയം ചേരിയും പയം ആനക്കലും
പയമ്പ്ര, പായിപ്ര, പായിപ്പാട്, പയോണ
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ വരുന്നതാണ് പായിപ്ര. പായം ഇ പുറം ലോപിച്ച് പായിപ്ര ആയി.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ മടപ്പള്ളി ബ്ലോക്കിൽ വരുന്നു പായിപ്പാട്. പാട്= ഭാഗം. പായം ഇ പാട് ലോപിച്ച് പായിപ്പാട് ആയി. ചങ്ങം എന്നാൽ വെള്ളം. ചങ്ങം നാ ചേരി = വെള്ളത്തിൻ്റെ നടുവിലെ വാസ സ്ഥലം.
പായോണ: ഓണം സമൃദ്ധിയേ കുറിക്കുന്നു. വെള്ളത്തിൻ്റെ സമൃദ്ധിയെ കുറിക്കുന്നു പായോണ.
പയം കുളം, ചങ്ങരംകുളം, ചങ്ങരോത്ത്
ചങ്ങം= വെള്ളം. ചങ്ങാടം = വെളളത്തിലൂടെ പോകുന്നത്. തടികൾ വള്ളി കൊണ്ട് കൂട്ടി കെട്ടി മനുഷ്യർ ചങ്ങാടം ഉണ്ടാക്കി. ജല യാത്ര ഒറ്റ തടിയെക്കാൾ സുരക്ഷിതമാക്കി ചങ്ങാടം. മാത്രമല്ല, ഏറെ തടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കടത്തുന്നത് എളുപ്പമാക്കി. തെരപ്പം എന്നാണ് ചങ്ങാടത്തെ കോഴിക്കോടുകാർ വിളിച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതയിലും ഇങ്ങനെ മര ത്തടികൾ കല്ലായിപുഴയിലൂടെ ഈർച്ച മില്ലു കളിൽ വന്നിരുന്നു.
അരം = തീരെ ഇല്ലാത്ത. അപ്പോൾ വെള്ളം ഒട്ടും ഇല്ലാത്ത കുളം, ചങ്ങരം കുളം. മലപ്പുറം ജില്ലയിലെ സ്ഥലം. ആലം കോട്, നന്നാമുക്ക് പഞ്ചായത്തു കളിലായി സ്ഥിതി ചെയ്യുന്നു.
മറ്റൊരു ചങ്ങരം കുളം ജില്ലയിലെ കായക്കൊടി ഗ്രാമ പഞ്ചായത്തിൽ.
പയം തോങ്
മൂഴിക്കൽ, മൂഴിക്കുളം, നരണംമൂഴി, മൂഴി ക്കുളങ്ങര
മൂഴി = വയലിലെ വെള്ളപ്പാത്തി. മൂഴിക്കൽ, കോഴിക്കോട് നഗര സഭയുടെ പരിധിയിൽ വരുന്ന സ്ഥലം.
മൂഴിക്കുളം, എറണാകുളം ജില്ല, ചെങ്ങമനാട് പഞ്ചായത്തിലെ സ്ഥലം. ചാലക്കുടി പുഴ യുടെ കരയിൽ.
മൂഴിക്കര, തലശ്ശേരി പട്ടണത്തിലെ സ്ഥലം. തലശ്ശേരിക്കും പാനൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.
നരണം മൂഴി, പത്തനം തിട്ട ജില്ല, റാന്നി താലൂക്കിലെ സ്ഥലം. ഗ്രാമ പഞ്ചായത്തിൻെറ പേരും അത് തന്നെ. നാരം (വെള്ളം ) അണയുന്ന മൂഴി. വാ മൊഴിയിൽ നരണംമൂഴി ആയി.
മൂഴിയാർ, പമ്പയിലേക്ക് ചേരുന്ന നദി. ഇതിൽ ആണ് മൂഴിയാർ അണക്കെട്ട് പണിതിരിക്കുന്നത്.
മൂഴിക്കുളങ്ങര : കോട്ടയം ജില്ല, നീണ്ടൂർ പഞ്ചായത്ത്
മാലി, മാലദ്വീപ്, പിന്നെ മാലി ചേർന്ന ദേശങ്ങളും
മാലദ്വീപ് ഇന്ത്യൻ സമുദ്രത്തിലെ ദ്വീപ് സമൂഹമായ രാജ്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ഭാഗമായാണ് ഇത് കരുതപ്പെടുന്നത്.
മാലിപ്പുറം എറണാകുളം ജില്ലയിലെ, വൈപിൻ ബ്ലോക്കിലെ സ്ഥലം. എളംകുന്നപ്പുഴ പഞ്ചായത്തിൽ.
മാലിക്കര കൊല്ലം നഗരത്തിൻ്റെ പരിധിയിൽ വരുന്ന സ്ഥലം.
മാല്യങ്കര എറണാകുളം ജില്ല, പറവൂർ താലൂക്കിലെ സ്ഥലം.
പുനം,പുനത്തിൽ, പുനലൂർ
പുനത്തിൽ : കാസർകോട് ജില്ല, കവ്വായി കായലിൻ്റെ കരയിലെ ഗ്രാമം. എളമ്പച്ചി, കോതി എന്നീ ഗ്രാമങ്ങൾ അടുത്തു തന്നെ.
പുനത്തിൽ : മലപ്പുറം ജില്ല, മുണ്ടൂർ ഗ്രാമ പഞ്ചായത്ത്.
പുനത്തിൽ ബസാർ കോഴിക്കോട് നഗര പരിധിയിൽ ഉള്ള സ്ഥലം. വെള്ളി പറമ്പിനടുത്ത്. എവിടെയാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കുടുംബ പേരിലേക്ക് പകർന്ന പുനത്തിൽ എന്ന് അറിയില്ല.
പൂനൂർ : ഉണ്ണിക്കുളം പഞ്ചായത്തിലെ ഗ്രാമം പുനൂർ പുഴയുടെ കരയിലാണ്.
തണ്ണി, തണ്ണിത്തോട്, തണ്ണീർ മുക്കം, തണ്ണീർ പന്തൽ, തണ്ണിക്കടവ്. താമരശേരി, താമര ക്കണ്ടം, നല്ലതണ്ണി.
തണ്ണി, തണ്ണീർ = വെള്ളം
തണ്ണിത്തോട് : പത്തനം തിട്ട ജില്ല, കോഴഞ്ചേരി താലൂക്ക്, കോന്നി ബ്ലോക്കിൽ വരുന്ന സ്ഥലം. കോന്നിയിൽ നിന്നും 16 കി. മി. ദൂരം. ഗ്രാമ പഞ്ചായത്ത്.
തണ്ണീർമുക്കം : ആലപ്പുഴ ജില്ല, ചേർത്തല താലൂക്ക്, കഞ്ഞിക്കുഴി ബ്ലോക്കിൽ വരുന്ന ഗ്രാമ പഞ്ചായത്ത്.
തണ്ണീർമുക്കം ബണ്ട് : സമുദ്ര നിരപ്പിൽ നിന്നും
താഴ്ന്ന കുട്ടനാട് കൃഷി ഇടങ്ങളിൽ ഓര് വെള്ളം കയറാതിരക്കാൻ വേമ്പനാട് കായലിൻ്റെ കുറുകെ വെച്ചൂർ മുതൽ തണ്ണീർമുക്കം വരെയുള്ള ബണ്ട്.
തണ്ണീർ പന്തൽ : കോഴിക്കോട് നഗര പരിധിയിൽ വരുന്ന സ്ഥലം. മറ്റൊന്ന് ജില്ലയിലെ ആയംചേരി ഗ്രാമ പഞ്ചായത്തിൽ.
തണ്ണിചാൽ : തിരുവനന്തപുരം ജില്ല, പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ സ്ഥലം.
തണ്ണിക്കടവ് : മലപ്പുറം ജില്ല, വഴിക്കടവ് ഗ്രാമ പഞ്ചായത്ത്.
താമരശേരി: താമരം = വെള്ളം. വെള്ളത്തിൽ ഉണ്ടാകുന്നത് താമര. കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്. മറ്റൊന്ന് കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമ പഞ്ചായത്തിൽ.
താമരക്കണ്ടം : ഇടുക്കി ജില്ല, കുമളി ഗ്രാമ പഞ്ചായത്ത്.
താമരച്ചാൽ: എറണാകുളം ജില്ല, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്.
നല്ലതണ്ണി: മൂന്നാറിനടുത്ത്.
അയം, അയംകര
അയം = വെള്ളം
അയംകര : എറണാകുളം ജില്ല പൈംങ്ങോട്ടൂർ പഞ്ചായത്തിലെ സ്ഥലം.
നീർ, നിരണം, നീർച്ചാൽ, നീർകുന്നം, നീരോടി നീർപ്പാറ, നീരടി, നീരോൽപലം, നീർകടവ്, നീരൊഴുക്ക്, നീരായിക്കോട്, നീരൊഴിക്കൽ
നീർക്കുന്നം : ആലപ്പുഴ ജില്ല, അമ്പലപ്പുഴ താലൂക്ക്. ആലപ്പുഴ നിന്നും 12കി. മി. തെക്ക്.
നീർചാൽ : കാസർകോട് ജില്ല ബദിയടുക്ക ഗ്രാമ പഞ്ചായത്ത്.
നീർപ്പാറ : കോട്ടയം ജില്ല, വെള്ളൂർ ഗ്രാമ പഞ്ചായത്ത്.
നീരടി : മലപ്പുറം ജില്ല, മാറാക്കര ഗ്രാമ പഞ്ചായത്ത്.
നീർക്കടവ് : കണ്ണൂർ ജില്ല, അഴീക്കോട് ഗ്രാമ പഞ്ചായത്ത്.
നീരൊഴുക്ക് : കണ്ണൂര് ജില്ല, മുഴുപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്.
നീരോടി : തമിഴ്നാട്, കന്യാകുമാരി ജില്ലയുടെ തെക്കേ അറ്റത്തുള്ള കടലോര ഗ്രാമം. മുമ്പ് ഇത് തിരുവിതംകൂറിൻ്റെ ഭാഗമായിരുന്നു.
മറ്റൊരു നീരോടി കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കുന്തപുരം താലൂക്കിൽ.
വെള്ളം കൊണ്ട് അടയാളം കൊടുത്ത സ്ഥലങ്ങൾ ഇനിയുമുണ്ട് കേരളത്തിൽ. അവ അടുത്ത പോസ്റ്റിൽ.
വല്ലം, വല്ലച്ചിറ, തിരുവല്ലം, വല്ലകം
വല്ലം= വെള്ളം; കർഷകർ മുമ്പ് ഉപയോഗിച്ചിരുന്ന ഓലകൊട്ട; ജലസേചനം ചെയ്യേണ്ട പാടം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ