കോഴി തലയായ ദേശങ്ങൾ

 കോഴി തലയായി വരുന്ന ഏറെ സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട്.  അതിൽ പ്രധാനിയാണ് കോഴിക്കോട്.  ജില്ല തിരിച്ചപ്പോൾ ജില്ലയുടെയും താലൂക്കിൻ്റെയും പേരായി.  ഈ പേരു തന്നെയാണ് കോർപറേഷൻ എന്ന പ്രാദേശിക ഭരണ കൂടത്തിനും. ഈ വേർതിരിവുകൾ ഇല്ലാത്ത കാലത്തും കോഴിക്കോട് ഉണ്ടായിരുന്നു. അതിൻ്റെ അതിരുകൾ പടിഞ്ഞാറു കടലും, കിഴക്ക് കുറെ കുന്നുകളും വടക്ക് കോരപ്പുഴയും തെക്ക് കല്ലായി   പുഴയും ആയിരുന്നു. കോഴി = മലയുറവ്,  A spring originating from a hill. കോഴിക്കോടിൻ്റെ അപരൻ കൊല്ലത്തും കൊല്ലത്തിൻ്റെ അപരൻ കോഴിക്കോടും.  പൂയ്യപ്പള്ളി പഞ്ചായത്തിലാണ് കോഴിക്കോട് എന്ന ഗ്രാമം. കരുനാഗപ്പള്ളി പട്ടണത്തിൽ നിന്ന് ഒരു കി. മീ. പടിഞ്ഞാറ്. കോയിൽ കോട്ട ലോപിച്ച് കോഴിക്കോട് ആയി.  ചരിത്രകാരൻ്റെ fiction. സ്ഥല പുരാണം പറയുന്നവരും അത് പിന്തുടർന്നു. കല്ലായി പുഴക്കും കോരപ്പുഴക്കും മീതെ പാലമില്ലാത്ത കാലത്ത് ഉണ്ടാക്കിയ ചരിത്രം. എന്നാൽ കോഴി തലയായ ദേശങ്ങൾ വേറെയും ഉണ്ട്. ഏതൊക്കെ?

കോഴിപ്പിള്ളി - വരാപ്പെട്ടി ഗ്രാമ പഞ്ചായത്ത്

കോഴിപ്പിള്ളി - പാലക്കുഴ ഗ്രാമ പഞ്ചായത്ത് 

രണ്ടും എറണാകുളം ജില്ലയിൽ.

കോഴിക്കുന്ന് - മുളം കുന്നത്ത് കാവ് ഗ്രാമ പഞ്ചായത്ത്.

കോഴിമല: പത്തനംതിട്ട ജില്ല, ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത്.

കോഴിക്കുന്നം: പത്തനംതിട്ട ജില്ല, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത്.

കോഴിശ്ശേരി കടവ്: കോഴിക്കോട് ജില്ല മുക്കം ഭാഗത്ത്. അവിടെ തന്നെ വൈത്തല. വെച്ച തല. വെച്ച സ്ഥലം 

കോഴിമുക്ക് : ആലപ്പുഴ ജില്ല, തലവടി ബ്ലോക്ക്.

കോഴിശേരി: കൊടുവള്ളിയിലെ സ്ഥലം.

കോഴിപ്പുറം: കൊയിലാണ്ടി താലൂക്ക് തിക്കോടി ഗ്രാമ പരിധിയിൽ വരുന്നു. ചിങ്ങപുരത്ത് പോസ്റ്റ് ഓഫീസ്.  കോഴിപ്പുറം എന്ന പേരിൽ കോഴിക്കോട് പട്ടണത്തിൻ്റെ പ്രാന്തത്തിൽ. കോട്ടുമ്മൽ, ഒടുംബ്ര എന്നിവ സമീപ സ്ഥലങ്ങൾ.

കോഴിക്കോടൻ കുന്ന്: ഒളവണ്ണയിലെ സ്ഥലം.

കോഴി എന്ന വാക്കിന് നനവുള്ള പ്രദേശം, ഉറവ്, മലയുറവ് എന്നൊക്കെ അർഥം. ആറ്റുവെപ്പ്, കരവെപ്പ് എന്നീ പ്രക്രിയ വഴി രൂപം കൊള്ളുന്ന പുതിയ കര ആദ്യം കാണുന്നത് കിഴക്ക് നിന്ന് ആയിരിക്കും.  കോട് എന്നതിന് പടിഞ്ഞാറ് എന്ന അർത്ഥമുണ്ട്.  അങ്ങനെ കിഴക്ക് നിന്നുള്ള കാഴ്ചപ്പാടിൽ വന്ന പേരാവണം കോഴിക്കോട്.  അതു കൊണ്ടാവണം കൊല്ലത്ത് കോഴിക്കോട് ഉണ്ടായത്. 

കോഴിച്ചെന: മലപ്പുറം ജില്ലയിലെ ഗ്രാമം. 

കോഴിമട: തിരുവനന്തപുരം ജില്ല, മംഗലപുരം ഗ്രാമ പഞ്ചായത്തിലെ വാർഡ്.  കന്നുകാലികളെ തീറ്റുന്ന പുൽമേട്, മട. ഓവുചാൽ എന്ന അർത്ഥം കൂടി മട എന്ന വാക്കിനുണ്ട്.

കോഴിത്തുമ്പ്: തൃശ്ശൂർ ജില്ല, മതിലകം ബ്ലോക്, ഇടത്തുരുത്തി പഞ്ചയത്തിലെ സ്ഥലം.

കോഴിക്കര: പാലക്കാട് ജില്ല, തൃത്താല ബ്ലോക്കിലെ സ്ഥലം. കപ്പൂർ ഗ്രാമ പഞ്ചായത്ത്.

കോഴിക്കോട്ടിരി: പാലക്കാട് ജില്ല.  പട്ടാമ്പിയ്ക്കടുത്ത്. മുതുതല ഗ്രാമ പഞ്ചായത്തിലും ഇതേ പേരിൽ സ്ഥലമുണ്ട്.  കോഴിക്കോട്ടുശേരി ലോപിച്ച് കോഴിക്കോട്ടിരി ആയതാകാം.

കോഴിയോട്: പാലക്കാട് ജില്ല, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്.

കോഴിക്കൂടം: ഷോളയാർ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ്.  പാലക്കാട് ജില്ല.

കോഴിച്ചുണ്ട: പാലക്കാട്.  മണ്ണൂർ ഗ്രാമ പഞ്ചായത്ത് വാർഡ്.

കോഴിപ്പാറ: പാലക്കാട് ജില്ല വടകരപ്പതി ഗ്രാമ പഞ്ചായത്ത്.

കോഴിക്കാട്: പാലക്കാട് ജില്ല, അയിലൂർ ഗ്രാമ പഞ്ചായത്ത് 

കോഴിപ്പാടം: പാലക്കാട് ജില്ല, മേലാർകോട് ഗ്രാമ പഞ്ചായത്ത്.

കോഴിക്കോട്ട് പറമ്പ്: മങ്കട ഗ്രാമ പഞ്ചായത്ത്.  മലപ്പുറം ജില്ല.

കോഴിമണ്ണ: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ്. കോഴിക്കോട് ജില്ല.

കോഴിക്കുളങ്ങര: ചാവക്കാട് നഗര പരിധിയിൽ വരുന്ന സ്ഥലം.  തൃശ്ശൂർ ജില്ല.

കോഴിച്ചാൽ: ചെറുപുഴ പഞ്ചായത്തിലെ വാർഡ്. കണ്ണൂർ ജില്ല.

കോഴിമല: ഇടുക്കി ജില്ലയിൽ.  മാന്നാൻ ആദിവാസി രാജാവിൻ്റെ ആസ്ഥാനം.  കോവിൽ മല എന്നും പറയും.

കോഴിത്തോട്ടം കായൽ: തിരുവനന്തപുരം ജില്ല. വേളിക്കായലിനോട് ചേർന്ന് കടലിനു സമാന്തരമായി കിടക്കുന്നു.

കോഴിമണ്ണിൽ: ഈ പേരിൽ നിരവധി സ്ഥലങ്ങൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാണാം. ഇതൊക്കെ പലരുടേയും കുടുംബ പേരായി വരുന്നുണ്ട്.  വിജ്ഞാനം വളരെ പരിമിത മായിരുന്ന കാലത്ത്, ചരിത്രകാരന്മാർ മെനഞ്ഞുണ്ടാക്കിയതാണ് കോയിൽകോട്ട.

കോഴിക്കോടൻ നിലം പടന്ന എന്ന വളപ്പ് വള്ളിക്കുന്ന് / പള്ളിക്കുന്ന് ഗ്രാമത്തിലുണ്ട്.

ചട്ടമ്പി സ്വാമികളുടെ കേരളത്തിലെ ദേശ നാമങ്ങൾ എന്ന കൃതിയിൽ കോഴി എന്ന വാക്കിൻ്റെ അർത്ഥം പഴയ മലയാളത്തിൽ മലയുറവ്.

കോഴിക്കുട്ടൻ: കൃഷിഗീത എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്ന പഴയകാല നെൽവിത്ത്.  അതുപോലെ കോഴിവാലൻ എന്ന പഴയകാല നെൽവിത്ത് ഓരു വെള്ളത്തിലും വളരും എന്ന് കൃഷിഗീത പറയുന്നു.

സാമൂതിരിയുടെ കാലത്ത് കോട്ട ഉണ്ടായിരുന്നതായി പോർച്ചുഗീസുകാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പക്ഷെ, മരക്കോട്ട ആയിരുന്നു.  അതിൽ കോറിയിട്ട മൂർത്തിയുടെ ചിത്രങ്ങൾ പിശാചിൻ്റെ ചിത്രമായിട്ടണ് അവർക്ക് തോന്നിയത്.  കല്ലുവെട്ടുകാരും കൽതച്ചൻമാരും വിരളമായിരുന്നു.  പാലങ്ങൾ ഇല്ലാത്ത കാലം.  ടിപ്പു പണിയിച്ചതും ലക്കിടി കോട്ട ആയിരുന്നു.  വയനാടും പാലക്കാടും.  കോട്ട നിന്ന സ്ഥലങ്ങൾ പിന്നീട് ലക്കിടി എന്ന് അറിയപ്പെട്ടു.  ടിപ്പുവിന് കപ്പം കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് കോട്ടയ്ക്ക് തീ കൊടുത്ത് സാമൂതിരി ആത്മഹത്യ ചെയ്തു.




















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Musiri of Tamil Nadu and The Musiris of Our Dream

ഒന്ന്: ഊരിൻ പേരും പേരിൻ വേരും