പോസ്റ്റുകള്‍

ജനുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളം : പ്രളയത്തിൻ്റെ കരവിരുത്

1924 ജൂലായ് മാസം. മഴ തകർത്തു പെയ്യുന്നു.  ഓച്ചാംതുരുത്തുകാർ വെളുപ്പിനെ ഉറക്കമുണർന്നു പടിഞ്ഞാട്ട് നോക്കി. അൽഭുതം. കടൽ കാണുന്നില്ല. കടൽ നിന്നിടത്ത് വളരെ നീളത്തിൽ, വളരെ വീതിയിൽ ഗോതമ്പ് കുറു ക്കിയതു പോലെ ചളി അടിഞ്ഞു കൂടി യിരിക്കുന്നു.  ദിവസങ്ങൾ കഴിയുംതോറും കടൽ വാങ്ങി (പിറകോട്ടു പോയി) ചളി വെച്ച കര ഉണ്ടാകുന്നു. കരവെപ്പ് = (കടലായിരുന്ന ഇടം കര ആകുന്നത് )എങ്ങിനെ എന്ന് അവർക്ക് വെളിവായി.  ചളിയിൽ അങ്ങിങ്ങ് കെട്ടി കിടക്കുന്ന വെള്ളം തോടായി. ചെറുതും വലുതുമായി ഒന്നിലധികം തോട്.  കേരളം ഉണ്ടായത് എങ്ങനെ എന്ന് അവർ മനസ്സിൽ കണ്ടു.  ചളി നിറഞ്ഞ വളക്കൂറുള്ള മണ്ണിൽ പുല്ല് തഴച്ചു വളർന്നു.  പുല്ല് അരിയാൻ ആളുകൾ അങ്ങോട്ട് കയറി തുടങ്ങി.  പിന്നെ കാലികളെ മേയാൻ വിട്ടു.  ഓച്ചാംതുരുത്തുകാർ പെരുത്തപ്പോൾ കുറെ പേർ കുടുംബം പിരിഞ്ഞ് പുതിയ കരയിൽ കയറി പുര വെച്ച് താമസം തുടങ്ങി.  ദൂരെ കൊച്ചിയിൽ നിന്നും, ഒരു പക്ഷെ,    സമ്മർദ്ദം കാരണം ആളുകൾ കുടിയേറിയിരിക്കാം.   കരയ്ക്കു  പേരുമായി- പുതു വൈപ്പിൻ. 1924 ഏറെ അകലെയല്ല. വെറും നൂറു കൊല്ലത്തിനും താഴെ. ലക്ഷങ്ങളുടെ ചരിത്രം പേ...