ഒന്ന്: ഊരിൻ പേരും പേരിൻ വേരും
ഇത് ചരിത്രമല്ല. ചരിത്രം എഴുത്ത് ചരിത്രകാരനമാരുടെ ജോലിയാണ്. അതിന് ഒരു പാട് സാധനങ്ങൾ വേണം. പുരാവസ്തു. കല്ല്, മരം, ഓട്, ഇഷ്ടിക, കത്തി, കൊടുവാൾ, വിളക്ക്, പ്രതിമ മൺ ചട്ടി, കലം, കമ്മൽ, തള , വള ലിസ്റ്റ് ഇങ്ങനെ നീളുന്നു. കിട്ടിയാൽ അതിൻ്റെ ഒക്കെ കാല നിർണ്ണയം. കാർബൺഡേറ്റിംഗ്. ഇപ്പോൾ വന്നിരിക്കുന്നു പുതിയ സൂത്രം. dna സൂത്രം. ഇതും കൂടി ഒത്ത് നോക്കിയാണ് ചരിത്രം എഴുതുന്നത്. ഇവിടെ സ്ഥല നമാങ്ങളെ അടിസ്ഥാനമാക്കി ഓരോന്നിൻ്റെയും ഉല്പത്തി ഭാഷയിലൂടെ കണ്ടെത്തുകയാണ്. സഹായം എൻ. ബി.എസ് 1980ൽ പ്രസിദ്ധീകരിച്ച മലയാളം ശബ്ദ താരാ വലി. പണ്ട് ഇന്ത്യ യുടെ പടിഞ്ഞാറൻ തീരത്തെ മലബാർ എന്നാണ് കപ്പൽ സഞ്ചാരികൾ വിളിച്ചത്. മലബാർ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്ന് കൃത്യത ഉണ്ടായിരുന്നില്ല. നാട്ടുകാർ ദേശത്തെ മലയാളം എന്നു വിളിച്ചു. മലയം എന്നും വിളിച്ചിരന്നു. മലവാരം എന്നത് വിദേശ മൊഴിയിലൂടെ കയറി ഇറങ്ങി മലബാർ ആയത് ആവാം. തദ്ദേശീയ നാമങ്ങൾ ഒന്ന് പിരിച്ച് എഴുതി അവയുടെ പൊരുൾ കണ്ടെത്താം. മലവാരം= മല+വാരം. വാരം= കടൽ. മലയാളം = മല+ആളം ആളം കുടക് ഭാഷയിൽ ആഴം (depth). മല മുകളിൽ നിന്ന് ...