പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സേലം മുതൽ സേലം വരെ

  ലോക പൗരൻ സേലം എന്ന വാക്കിൻ്റെ വേരുകൾ ലോകം മുഴുവൻ പടർന്നു കിടക്കുന്നു.  എറിത്രിയ (Erithrea) എന്ന രാജ്യമുണ്ട്. ആഫ്രിക്കൻ വൻകരയുടെ വടക്കു കിഴക്ക്.  സുഡാൻ( തെക്കും വടക്കും) എത്യോപ്യ, ജിബൗടി ( Djibouti )എന്നീ രാജ്യങ്ങൾ മൂന്നു വശത്തും നാലാമത്തെ വശം ചെങ്കടലും അതിർത്തി പങ്കിടുന്ന കൊച്ചു രാജ്യം.  ആഫ്രിക്കയുടെ കൊമ്പിനു തൊട്ടു മുകളിൽ.       കൊമ്പിലാണ് സൊമാലിയ. എറിത്രിയയിലെ    ടൈഗ്രിന്യ (Tigrinya) ഭാഷയിൽ സേലം എന്ന വാക്കിൻ്റെ അർത്ഥം, ശാന്തി അല്ലെങ്കിൽ സമാധാനം.  അവിടെ പെൺകുട്ടികളുടെ പേരാണ് സേലം.   സെമിറ്റിക് ഭാഷാ കുടുംബത്തിലാണ് ടൈഗ്രിന്യ.  അറബിക് ഭാഷയും  അതേ കുടുംബത്തിൽ തന്നെ.  അറബികൾ തമ്മിൽ കാണുമ്പോൾ പറയുന്ന ഉപചാര വാക്ക് സലാം. ഇംഗ്ലീഷിൽ ഹൈ എന്ന് പറയുന്നതു പോലെ.  മലയാളിക്ക് സമാനമായ ഉപചാര വാക്ക് ഇല്ല.  ഇല്ലെങ്കിൽ എന്താ? 'ഹൈ' കടമെടുക്കാം.  ആരും തിരിച്ചു ചോദിക്കില്ല.  എത്ര എളുപ്പം. കച്ചവടത്തിന് വന്നവരോടൊക്കെ കടം വാങ്ങി വളർന്നതാണ് നമ്മുടെ ഭാഷ. ഇങ്ങനെ കടം വാങ്ങി വളർന്ന താണ് ഇംഗ്ലീഷും.  എഴുപതുകളിൽ ഭരണ...