പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അർത്ഥ ശാസ്ത്രം, പിന്നെ രാജകുമാരൻ

കൃഷിയും പശു പരിപാലനവും മുഖ്യമായ ഒരു സമ്പദ് ഘടനയിലാണ് ചാണക്യൻ അർത്ഥ ശാസ്ത്രം രചിക്കുന്നത്.  അധികാരത്തിൻ്റെ കേന്ദ്രം രാജാവ് ആയിരുന്നു. ഭരണ നിർവഹണത്തിൽ രാജാവിനും അദ്ദേഹത്തിൻ്റെ പരിവാരങ്ങൾക്കും ആശ്രയിക്കാവുന്ന ഒരു കൈപ്പുസ്തകം എന്ന  നിലക്ക് വേണം ഗ്രന്ഥത്തെ കാണാൻ.  ജനാധപത്യ  ഭരണ ക്രമത്തിൽ  ഇതിന്  പ്രസക്തി ഇല്ല.  സാമൂഹ്യ വ്യവസ്ഥയുടെ ക്രമാനുഗതമായ പുരോഗതി മനസ്സിലാക്കാൻ ഇതു പോലെയുള്ള ഗ്രന്ഥങ്ങൾ സഹായകമാണ്. B.C. രണ്ടാം നൂ്റ്റാണ്ടിൽ  വിരചിതമായ ഗ്രന്ഥത്തെ പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട The Prince എന്ന ഗ്രന്ഥവുമായി താരതമ്യം ചെയ്യാറുണ്ട്.  പക്ഷെ, ഈ താരതമ്യം അപ്രസക്തമാണ്.  അർത്ഥ ശാസ്ത്രത്തിൻ്റെ സമഗ്രത The Prince ന് അവകാശപ്പെടാനാവില്ല.  രാജകുമാരൻ മധ്യകാല  ഇറ്റലിയിലെ നഗര രാഷ്ട്രങ്ങളിലെ രാഷ്ട്രീയം സംബന്ധിച്ചുള്ളതാണ്.  പ്രാചീന നഗരം മൗര്യ സാമ്രാജ്യമായി വളർന്നതിനുശേഷം അതിനെ എങ്ങനെ കൊണ്ടു നടക്കാം എന്ന ചിന്തയാണ് ചാണക്യൻ പങ്കുവെക്കുന്നത്. മൗര്യ സാമ്രാജ്യത്തിൻ്റെ മേൽക്കൂരയായി വർത്തിച്ചത് മഗധൻ മതം എന്നു വിശേഷിപ്പക്കാവുന്ന ബുദ്ധമതം ആയിരുന്നു. അർത...