പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോഴി തലയായ ദേശങ്ങൾ

 കോഴി തലയായി വരുന്ന ഏറെ സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട്.  അതിൽ പ്രധാനിയാണ് കോഴിക്കോട്.  ജില്ല തിരിച്ചപ്പോൾ ജില്ലയുടെയും താലൂക്കിൻ്റെയും പേരായി.  ഈ പേരു തന്നെയാണ് കോർപറേഷൻ എന്ന പ്രാദേശിക ഭരണ കൂടത്തിനും. ഈ വേർതിരിവുകൾ ഇല്ലാത്ത കാലത്തും കോഴിക്കോട് ഉണ്ടായിരുന്നു. അതിൻ്റെ അതിരുകൾ പടിഞ്ഞാറു കടലും, കിഴക്ക് കുറെ കുന്നുകളും വടക്ക് കോരപ്പുഴയും തെക്ക് കല്ലായി   പുഴയും ആയിരുന്നു. കോഴി = മലയുറവ്,  A spring originating from a hill. കോഴിക്കോടിൻ്റെ അപരൻ കൊല്ലത്തും കൊല്ലത്തിൻ്റെ അപരൻ കോഴിക്കോടും.  പൂയ്യപ്പള്ളി പഞ്ചായത്തിലാണ് കോഴിക്കോട് എന്ന ഗ്രാമം. കരുനാഗപ്പള്ളി പട്ടണത്തിൽ നിന്ന് ഒരു കി. മീ. പടിഞ്ഞാറ്. കോയിൽ കോട്ട ലോപിച്ച് കോഴിക്കോട് ആയി.  ചരിത്രകാരൻ്റെ fiction. സ്ഥല പുരാണം പറയുന്നവരും അത് പിന്തുടർന്നു. കല്ലായി പുഴക്കും കോരപ്പുഴക്കും മീതെ പാലമില്ലാത്ത കാലത്ത് ഉണ്ടാക്കിയ ചരിത്രം. എന്നാൽ കോഴി തലയായ ദേശങ്ങൾ വേറെയും ഉണ്ട്. ഏതൊക്കെ? കോഴിപ്പിള്ളി - വരാപ്പെട്ടി ഗ്രാമ പഞ്ചായത്ത് കോഴിപ്പിള്ളി - പാലക്കുഴ ഗ്രാമ പഞ്ചായത്ത്  രണ്ടും എറണാകുളം ജില്ലയിൽ. കോഴിക്കുന്ന് - മുളം കുന...