ഒന്ന്: ഊരിൻ പേരും പേരിൻ വേരും

ഇത് ചരിത്രമല്ല. ചരിത്രം എഴുത്ത് ചരിത്രകാരനമാരുടെ ജോലിയാണ്. അതിന് ഒരു പാട് സാധനങ്ങൾ വേണം.  പുരാവസ്തു. കല്ല്, മരം, ഓട്, ഇഷ്ടിക, കത്തി, കൊടുവാൾ, വിളക്ക്, പ്രതിമ മൺ ചട്ടി, കലം, കമ്മൽ, തള , വള ലിസ്റ്റ് ഇങ്ങനെ നീളുന്നു.  കിട്ടിയാൽ അതിൻ്റെ ഒക്കെ കാല നിർണ്ണയം. കാർബൺഡേറ്റിംഗ്. ഇപ്പോൾ വന്നിരിക്കുന്നു പുതിയ സൂത്രം. dna സൂത്രം. ഇതും കൂടി ഒത്ത് നോക്കിയാണ്    ചരിത്രം എഴുതുന്നത്.

ഇവിടെ സ്ഥല നമാങ്ങളെ അടിസ്ഥാനമാക്കി ഓരോന്നിൻ്റെയും ഉല്പത്തി ഭാഷയിലൂടെ കണ്ടെത്തുകയാണ്.  സഹായം എൻ. ബി.എസ് 1980ൽ പ്രസിദ്ധീകരിച്ച മലയാളം ശബ്ദ താരാ വലി. 

പണ്ട് ഇന്ത്യ യുടെ പടിഞ്ഞാറൻ തീരത്തെ മലബാർ എന്നാണ് കപ്പൽ സഞ്ചാരികൾ വിളിച്ചത്. മലബാർ എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നു എന്ന് കൃത്യത ഉണ്ടായിരുന്നില്ല.  നാട്ടുകാർ ദേശത്തെ മലയാളം എന്നു വിളിച്ചു. മലയം എന്നും വിളിച്ചിരന്നു.  മലവാരം എന്നത് വിദേശ മൊഴിയിലൂടെ കയറി ഇറങ്ങി മലബാർ ആയത് ആവാം. 

 തദ്ദേശീയ നാമങ്ങൾ ഒന്ന് പിരിച്ച് എഴുതി അവയുടെ പൊരുൾ കണ്ടെത്താം.

മലവാരം= മല+വാരം. വാരം= കടൽ.

മലയാളം = മല+ആളം ആളം കുടക് ഭാഷയിൽ ആഴം (depth). മല മുകളിൽ നിന്ന് കര കണ്ട ആദ്യ ജന വിഭാഗങ്ങളിൽ ഒന്ന് കുടകർ ആയിരിക്കാം. ലളയോരഭേദം എന്ന ഭാഷ വഴക്കം വെച്ച് ആളം ആലം ആകും. ആലം, ആല എന്നീ പദങ്ങൾ വെള്ളത്തെ കുറിക്കുന്നു എന്ന് ശബ്ദ താരാ വലി.  എന്ന് എപ്പോൾ ഏത് ഗോത്രക്കാർ ഉപയോഗിച്ചു എന്ന് അറിയില്ല.  എന്നാല് കേരളത്തിലെ സ്ഥലനാമം പഠിക്കുമ്പോൾ മനസിലാവുന്നത് ഇത് വ്യാപകമായി പ്രചരിച്ചിരുന്നു എന്നാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ തനിച്ചും മറ്റു പദങ്ങൾ മുന്നിൽ വെച്ചും ആല സ്ഥല നാമങ്ങളിൽ അടയാളം ആയിട്ടുണ്ട്. അതുപോലെ ആലം മുൻ വെപ്പ് ആയി നിരവധി സ്ഥലങ്ങൾ ഉണ്ട്.

മലയം = മല+ അയം. അയം= വെള്ളം.  മലയും വെള്ളവും ചേർന്നു കിടക്കുന്ന ദേശം.  പണ്ട് സഹ്യർദ്രിയുടെ പടിഞ്ഞാറ് വരെ കടൽ ആയിരുന്നു എന്ന് ഭൗമ ശാസ്ത്രജ്ഞർ.

മലയാളപ്പട്ടി

തമിഴ് നാട്ടിലെ ഗ്രാമം. പേരമ്പലൂർ, തിരുച്ചി, സേലം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശം.  പാച്ചി മല ഇവിടെയാണ്. ഇവിടത്തെ ആദിവാസികൾ മലയാളി എന്ന് അറിയപ്പെടുന്നു.
മലയാളവുമായി ഇവർക്ക് ബന്ധമില്ല.  തമിഴ് മാതൃഭാഷ. മലയെ ആളുന്നവൻ മലയാളി എന്നാ യിരിക്കാം വിവക്ഷ.  മലയാളി അധിവസിക്കുന്ന സ്ഥലം മലയാളപ്പട്ടി. പട്ടി എന്നാല് ഗ്രാമം. 

ആല അടയാളമായ സ്ഥലങ്ങൾ:- 

ആല എന്നതിന് വെള്ളം എന്നാണ് അർത്ഥം.
ആല് എന്നാണ് യഥാർത്തത്തിൽ എഴുതേണ്ടത്.  ചന്ദ്രക്കലയുടെ പ്രയോഗം നിലവിൽ ഇല്ലാത്ത കാലത്ത് ഉറച്ചു പോയതാവാം ആല.

1.  ആലപ്പുഴ. ജില്ല.
2.  ആല: ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ.
3.  ആല : തൃശൂർ ജില്ല, കൊടുങ്ങല്ലൂർ താലൂക്ക്.      
4.  ആലപ്പാട് : കൊല്ലം ജില്ല, കരുനാഗപ്പള്ളി താലൂക്ക്.
5.  ആലപ്പാട് : തൃശൂർ ജില്ല.
6.  ആലുവായ : എറണാകുളം ജില്ല. പെരിയാറിൻ്റെ കരയിൽ. വായ = കടവ്. വണ്ടി ഇല്ലാത്ത കാലത്ത് ഒരു കരയിൽ നിന്ന് മറു കര എത്താൻ വള്ളം കാത്ത് കടവത്ത് നിൽക്കണം. അക്കാലത്ത് ഉറച്ചുപോയ പേരാണ്. ഇന്ന് വാ മൊഴിയിൽ ആലുവ ആയി.

7.  ആലയാട് : കണ്ണൂർ ജില്ല, തില്ലങ്കേരി പഞ്ചായത്ത്.

8.  ആലയാട്:  കോഴിക്കോട് ജില്ല, കാക്കൂർ പഞ്ചായത്ത്.

9.  ആലപുരം : എറണാകുളം ജില്ല, ഇലഞ്ഞി പഞ്ചായത്ത്.

10.  ആലക്കോട് : ഇടുക്കി ജില്ല, തൊടുപുഴ താലൂക്ക്.  സ്ഥലം ഉൾപ്പെടുന്ന പഞ്ചായത്തിൻ്റെ  പേരും ആലക്കോട്.

11.  ആലക്കോട് : മറ്റൊരു പഞ്ചായത്ത്. കണ്ണൂർ ജില്ല ഇരിട്ടി ബ്ലോക്കിൽ.

12.  ആലത്തിയൂർ : ആല എത്തിയ ഊര്. പ്രളയ ജലം എത്തിയ സൂചന ആകാം പേരിൽ.  മലപ്പുറം ജില്ല.

13. ആലത്തൂർ : പാലക്കാട് ജില്ല, താലൂക്ക്, ഗ്രാമ പഞ്ചായത്ത്.

14.  ആലത്തൂർ : തൃശൂർ ജില്ല, ചാലക്കുടി ബ്ലോക്,  അന്നമനട ഗ്രാമ പഞ്ചായത്ത്.  2017ലെ പ്രളയത്തിൽ അന്നമനട പഞ്ചായത്തിൽ വെള്ളം എത്തി.

15. ആലപ്ര : കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം.

16. മലയാലപ്പുഴ : പത്തനം തിട്ട ജില്ല, കോന്നി ബ്ലോക്. ആല രണ്ട് പദങ്ങളുടെ മദ്ധ്യത്തിൽ 

17.  ആലിപറമ്പ് : മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്. ആലിപ്പഴം വീഴുന്ന സ്ഥലം എന്ന് സൂചന. ആലം ഘനീഭവിച്ചതാണല്ലോ ആലിപ്പഴം.

18.  ആലചുള്ളി : മലപ്പുറം ജില്ല, പറപ്പൂർ പഞ്ചായത്തിലെ സ്ഥലം.

19.  ഇരിങ്ങാലക്കുട : തൃശൂർ ജില്ല. ഇരു+ഇങ്+ആല+കുട.  രണ്ടായി പിരിഞ്ഞ പെരിയാർ ഇവിടെ കൂടി ചേരുന്നു.  കൂടൽ എന്നത് വാ മൊഴിയിൽ ലോപിച്ച് ഇരിങ്ങാലക്കുട ആയി.

20.  തൃത്താല: പാലക്കാട് ജില്ലയിലെ പട്ടണം പാലക്കാട്, പൊന്നാനി, കോഴിക്കോട് പട്ടണങ്ങളെ ജലമാർഗം ബന്ധിപ്പിച്ച സ്ഥലം. തിരുത്തിയ ആല 

സംസ്കൃതത്തിൽ തൃത്താല ആയി.  തിരുത്തുക എന്നതിന് നിരപ്പ് ആക്കുക, കൃഷി യോഗ്യമാക്കുക എന്നൊക്കെ അർത്ഥം. ഇവിടെ തിരുത്തിയത് ജല പ്രവാഹമാണ്. അത് കൃഷിക്കോ ചരക്ക് കടത്തിനോ ആവാം. വണ്ടിയും പാലവും നിരത്തും ഇല്ലാത്ത കാലത്ത്. 

ആലം അടയാളം ഇട്ട നാടുകൾ

21.  ആലം കോട് : തിരുവനന്തപുരം ജില്ല, ആറ്റിങ്ങൽ നഗരസഭയിലെ സ്ഥലം.
22.  ആലം കോട് : മലപ്പുറം ജില്ല, പെരുമ്പടപ്പ് ബ്ലോക്കിലെ സ്ഥലം.  ഈ സ്ഥലം ഉൾപ്പെട്ടതാണ് ആലം കോട് ഗ്രാമ പഞ്ചായത്ത്.
23.  ആലം പാടി : കാസർകോട് നഗര സഭയിലെ സ്ഥലം.
24.  ആലം പള്ളം : പാലക്കാട് ജില്ല, കൊല്ലങ്കോട് ബ്ലോക്കിലെ സ്ഥലം.
25.  ആലം തറ : തിരുവനന്തപുരം, വെഞ്ഞറമൂട് സമീപം. നെല്ലനാട് ഗ്രാമ പഞ്ചായത്ത്.
26.  ആലങ്ങാട് : ആലുവയിൽ നിന്നും പറവൂർ പോകുന്ന വഴി.
27.  ചാലക്കുടി : ചാല+കൂടി. ചാല ആളുകൾ കൂടുന്ന സ്ഥലം. ആല എന്ന അർത്ഥവും ഉണ്ട്. ആല പണി ശാലയും ആകാം. പണിശാല നഗരവൽകരണം സൂചിപ്പിക്കുന്നത്. ചാലയ്ക്ക് ചോല എന്നും അർത്ഥം വരും. ചോല മലയിൽ 
നിന്നും വരുന്ന ഉറവ്. ചാലയിൽ ആലയുണ്ട്, ഉറവിലും. സ്ഥലം പുഴയുടെ കരയിൽ.  കർഷക സമൂഹ  ജീവിതം നദീ തീരത്ത് അനുകൂല പരിസ്ഥിതി കണ്ടെത്തുന്നു. തൊഴിലും സഞ്ചാരവും ചരക്കു കടത്തും വളരുന്നു.   അതുകൊണ്ട് വെള്ളത്തിൻ്റെ സാന്നിധ്യം പേരിൻ്റെ സൂചന. 
28. ആലം പള്ളി : കോട്ടയം ജില്ല. പാമ്പാടി ഗ്രാമ പഞ്ചായത്തിലെ സ്ഥലം
 29. ആലം പാടി : കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വാർഡ്.
30.  ആലം പാടി : ടി ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിലെ വാർഡ്.
31.  ആലക്കാട് : കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ്.

32.  ആലം തുരുത്ത് : എറണാകുളം ജില്ല, ചിറ്റാട്ടു കര ഗ്രാമ പഞ്ചായത്ത്.

33. ആല പടമ്പ് : കണ്ണൂർ ജില്ല, പയ്യന്നൂര് താലൂക്ക്. 

34.  ആലം കോട് : തിരുവനന്തപുരം ജില്ല, കരവാരം ഗ്രാമ പഞ്ചായത്ത്.

35.  ആലം പാറ : തിരുവനന്തപുരം ജില്ല,  നന്ദിയോട് ഗ്രാമ പഞ്ചായത്ത്.

36.  ആല മുക്ക് : തിരുവനന്തപുരം ജില്ല, പൂവച്ചൽ ഗ്രാമ പഞ്ചായത്ത്.

37.  ആലത്തൂർ : തിരുവനന്തപുരം ജില്ല പെരും കടവിള ഗ്രാമ പഞ്ചായത്ത്.

38.  ആലംചേരി : കൊല്ലം ജില്ല, അഞ്ചൽ ബ്ലോക്ക്, ഏരൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ്.

39.  ആലം തുരുത്തി : പത്തനം തിട്ട ജില്ല, പെരിങ്ങര പഞ്ചായത്ത്.

40.  ആലം തുരുത്തി : പത്തനം തിട്ട ജില്ല, കടപ്ര ഗ്രാമ പഞ്ചായത്ത്.

41.  ആലക്കോട് : പത്തനം തിട്ട ജില്ല, മെഴുവേലി ഗ്രാമ പഞ്ചായത്ത്.

42.  ആലപ്പുറത്ത്കാട് : ആലപ്പുഴ ജില്ല, മുട്ടാർ ഗ്രാമ പഞ്ചായത്ത്.

43.  ആലക്കോട് : ആലപ്പുഴ ജില്ല, ചെറിയനാട് ഗ്രാമ പഞ്ചായത്ത്.

44.  ആലമറ്റം : കോട്ടയം ജില്ല, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്.

45. ആലടി : ഇടുക്കി ജില്ല, അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത്.

46.  ആലാട്ടു ചിറ : എറണാകുളം ജില്ല,  കൂവപ്പടി ഗ്രാമ പഞ്ചായത്ത്.

47.  കൂടാലപ്പാട് : എറണാകുളം ജില്ല, ഒക്കൽ ഗ്രാമ പഞ്ചായത്ത്.

48.  ആലമറ്റം : തൃശ്ശൂർ ജില്ല, അന്നമനട പഞ്ചായത്ത്.

49.   ആലങ്ങാട് : പാലക്കാട് ജില്ല, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത്.

50.   ആലം പാടി : പാലക്കാട് ജില്ല, കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത്.

51.  ആലം പള്ളം : പാലക്കാട് ജില്ല, മറുതരോട് പഞ്ചായത്ത്.

52.  ആലപ്പൊയിൽ : മലപ്പുറം ജില്ല, വഴിക്കടവ് പഞ്ചായത്ത്. 

53  ആലംപൊറ്റ : നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി. വാർഡ് 32.

54. ആലത്തൂർ : വയനാട് ജില്ല,  തിരുനെല്ലി ഗ്രാമ പഞ്ചായത്ത്.

55. ആലത്തൂർ : വയനാട് ജില്ല, മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത്.

56.  ആലക്കാട് : കണ്ണൂർ ജില്ല, കാങ്കൊൽ- ആല പടമ്പ ഗ്രാമ പഞ്ചായത്ത്.

57.  ആലക്കൽ : കണ്ണൂർ ജില്ല, അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്.

58.   ആലച്ചേരി : കണ്ണൂർ ജില്ല,  കോളയാട് ഗ്രാമ പഞ്ചായത്ത്.

59.  ആലിച്ചേരി : കാസർകോട് ജില്ല, ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

60.  ആലക്കോട് : ടി ജില്ല,  പള്ളിക്കര ഗ്രാമ പഞ്ചായത്ത്.

61.  ആലിശ്ശേരി : ആലപ്പുഴ മുനിസിപ്പൽ വാർഡ്.

62.  ആലത്തുർ : കുന്നംകുളം നഗര സഭ വാർഡ്.

63. ആലത്തൂർ പടി : മലപ്പുറം മുനിസിപ്പാലിറ്റി വാർഡ്.

64. ആലശ്ശേരി : എടച്ചേരി കോഴിക്കോട് ജില്ല, വടകര താലൂക്ക്, തൂണേരി ബ്ലോക്ക്.

65. ആലശ്ശേരി : നന്നമ്പ്ര, മലപ്പുറം.

66. ആലേങ്ങാട്: തൃശൂർ ജില്ല, തൃക്കൂർ ഗ്രാമ പഞ്ചായത്ത്.

67. ആലത്തൂർ: തൃശൂർ ജില്ല, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്.

68. ആലമറ്റം: തൃശൂർ ജില്ല, കഴൂർ ഗ്രാമ പഞ്ചായത്ത് 

69  ആലിക്കര: പാലക്കാട് ജില്ല, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്.

70.  ആലത്തുകാവ്: തിരുവനന്തപുരം ജില്ല, കിളിമാനൂർ ഗ്രാമ പഞ്ചായത്ത്. 

71.  ആലിയാട് : തിരുവനന്തപുരം ജില്ല, മാണിക്കൽ ഗ്രാമ പഞ്ചായത്ത്.  ആലിയാട്= ആല്+ ഇയ + നാട് = ജലാശയത്തോട് ചേർന്ന നാട്.

72. ആലച്ചൽകോണം : തിരുവനന്തപുരം ജില്ല, ഒറ്റ ശേഖരമംഗലം ഗ്രാമ പഞ്ചായത്ത്.

73. ആലങ്ങാട് : കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്കിൽ വരുന്ന സ്ഥലം. കെ. എസ്. ഇ. ബി. കൊയിലാണ്ടി സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലം.

74. കുണ്ടാല : വയനാട് ജില്ല.  മാനന്തവാടിക്ക് അടുത്ത്.

75. ഉപ്പാല വളപ്പ്. കണ്ണൂർ ജില്ല.  ആയിക്കര ഹാർബറിനോട് ചേർന്ന സ്ഥലം.  സൈന്യത്തിന് കീഴിൽ ഉള്ള കൻ്റോൺമെൻ്റ് ദേശം.

76. ആലിയക്കോട്: കോഴിക്കോട് ജില്ല ബേപ്പൂർ പഞ്ചായത്ത് ബേപ്പൂർ പുഴയുടെ തീരത്ത്. ഇവിടത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ പേരിൽ അറിയപ്പെടുന്നു. പുതിയ അങ്ങാടികളും ജനവാസ കേന്ദ്രങ്ങളും ഉയർന്നു വരുമ്പോൾ പഴയ സ്ഥലങ്ങൾ അപ്രധാനമാവുകയും പുതിയത് വിളങ്ങുകയും ചെയ്യും. പഴയ സ്ഥലം ലാൻഡ് മാർക്ക് അല്ലാതാകുന്നു. അപ്പോഴും കുടുംബ പേരായി അതു നിലനിൽക്കുന്നു.  അങ്ങനെ ഉള്ള സ്ഥലനാമമാണ് ആലക്കണ്ടി. കോഴിക്കോട് ജില്ല ചേളന്നൂർ ഭാഗത്ത് ഈ കുടുംബ പേരുണ്ട്.

77. ആലം കടവ്. പാലക്കാട് ചിറ്റൂർ. ചിറ്റൂരിന് 6 കി മീ കിഴക്ക്. ഇതേ പേരിൽ കൊല്ലം ജില്ല. കൊല്ലം - കോട്ടപ്പുറം water way യോട് ചേർന്ന് കിടക്കുന്ന സ്ഥലത്തെ ഇന്ന് ആലും കടവ് എന്നാണ് വിളിക്കുന്നത്.




ആലാസ് എന്നത് നങ്കൂരം കെട്ടുന്ന വണ്ണം കൂടിയ ചികരി കയർ. ആലാത്ത് എന്നും ഇതിനെ വിളിക്കും. ആലാസ് നിർമ്മാണം കേരളത്തിലെ തുറമുഖ പട്ടണങ്ങളിൽ മുമ്പ് തൊഴിലായിരുന്നു.

ആഫ്രിക്കയിൽ നിന്നും മനുഷ്യ ജീവിയുടെ വ്യാപനത്തിൻ്റെ റൂട്ട് മാപ്പ് ഇന്ന് ജനിതക ശാസ്ത്ര ജ്ഞർ തയ്യാറാക്കിയിട്ടുണ്ട്. ഈ റൂട്ടിൽ വരുന്ന ആലെപോ എന്ന നഗരം സിറിയയിലാണ്.  കേരളത്തിലെ സ്ഥലങ്ങളെ ഈ വഴിയിൽ നമുക്ക് ഒന്ന് ഇണക്കി നോക്കാം.  അങ്ങനെ നോക്കിയാൽ മേലേ കാണിച്ച സ്ഥലങ്ങളിൽ പലതും ഇന്ന് കടലിൽ നിന്നും വളരെ അകലെയാണ്. ലോകത്തിൻ്റെ ഭൂമി ശാസ്ത്രം ഇന്നത്തെതിൽ വളരെ ഭിന്നമായ കാലം ഉണ്ടായിരന്നു. ഇന്ത്യാ ഉപഭൂഖണ്ഡം അൻ്റാർട്ടിക്കയിൽ തലയും കുത്തി കിടന്ന കാലം. ശ്രീലങ്കയിലേക്ക് നടന്നു പോയ കാലം. ഇങ്ങനെയൊക്കെ.  

വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറെ സ്ഥലമാണ് അലാസ്ക. അലാസ്ക എന്നാൽ  alas+ka കടലിന് അഭിമുഖമായ കര.  നങ്കൂര കയറിനെ ആലാസ് എന്നാണ് പോർട്ടുഗീസ് നാവികർ വിളിച്ചത്.  കടലിൽ മുങ്ങിയത് എന്ന് അർത്ഥം. അലാസ്കയുടെ പടിഞ്ഞാറ് ബെറിങ്ങ് ഉൾക്കടൽ.  അതിനും പടിഞ്ഞാറ് ചുക്ചി പെനിൻസുല. ഏഷ്യയും വടക്കേ അമേരിക്കയും നേർക്ക് നേരെ നിൽക്കുന്നതിനിടയിൽ ബെറിങ്ങ് ഉൾക്കടൽ. അതിൽ ചങ്ങല പോലെ നീണ്ടു കിടക്കുന്ന ദ്വീപ് സമൂഹമാണ് അലയുഷ്യൻ ദ്വീപ് സമൂഹം.  ബെറിങ്ങ് കടൽ പാലം എന്നു വിളിക്കുന്ന, പണ്ട് ഉണ്ടായിരുന്നതും ഇന്നു മുങ്ങിയതുമായ കരയുടെ, അല്ലെങ്കിൽ പാലത്തിൻ്റെ , ഇന്നും മുങ്ങാതെ കിടക്കുന്ന ഭാഗമാണ് ഈ ദ്വീപുകൾ.  ഒരു പക്ഷെ ഏഷ്യയിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ ആദിമ മനുഷ്യരുടെ പിൻ തലമുറ ആയിരിക്കാം ഇവർ.  Aluetian ദ്വീപ് വാസികൾ. ഇവരുടെ ഭാഷയിൽ ആലം എന്നതിന് കടൽ എന്ന് അർഥം. ഒരു പക്ഷെ പ്തിനാറായിരം കൊല്ലങ്ങൾക്കുമുമ്പ് അമേരിക്കയിൽ എത്തിയ ആദിമ മനുഷ്യരുടെ, മഞ്ഞ് ഉരുകിയപ്പോൾ പാലം കടക്കാൻ ആവതെ കുടുങ്ങിപ്പോയവരുടെ പിന്മുറക്കാർ ആയിരിക്കാം ഇവർ.











അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Musiri of Tamil Nadu and The Musiris of Our Dream

കോഴി തലയായ ദേശങ്ങൾ