രണ്ട് : ആല, ആലം തമിഴകത്ത് - ഊരിൻ്റെ പേരും പേരിൻ്റെ വേരും - തുടർച്ച

 അന്വേഷണം തുടങ്ങിയത് കേരളത്തിൽ ആയത് കൊണ്ട് തമിഴകം രണ്ടാമതായി.  ചരിത്രത്തിൽ സംഭവിച്ചത് തിരിച്ചായിരുന്നു.  ജീവിതം  തുടങ്ങുന്നത് തമിഴകത്ത് വളരെ നേരത്തെ ആയിരിക്കണം.  അവിടെ നിന്നും പലപ്പോഴായി കടൽ വെപ്പും ആറ്റു വെപ്പും ആയി ഉയർന്നു വന്ന മലയാളക്കരയിലെക്ക് ഗോത്ര ജീവിതം പടർന്ന തായിരിക്കണം .  ആല, ആലം എന്നീ വാക്കുകൾ വെള്ളം, കടൽ, മഴ എന്നിവയെ കുറിക്കുന്നു. ആലാസ്, ആലാത്ത് എന്നീ വാക്കുകൾ നങ്കൂരം കെട്ടാൻ ഉപയോഗിച്ചിരുന്ന വണ്ണം കൂടിയ കയർ. വടം വലിക്ക് ഉപയോഗിക്കുന്ന വണ്ണം കൂടിയ കമ്പക്കയറിന് തുല്യം.  ഇത്തരം കയർ പണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നും ഗുജറാത്തിലേക്ക് പത്തേമാരിയിൽ കയറ്റി അയക്കുന്നത് പതിവായിരുന്നു.  തുറമുഖങ്ങളോട് ചേർന്നു കിടക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഇതിൻ്റെ നിർമ്മാണം നടന്നിരുന്നു. വരുമാനം ഉള്ള തൊഴിൽ ആയിരുന്നു.  1950 - കൾ വരെ ഈ തൊഴിൽ നിലവിൽ ഉണ്ടായിരുന്നു.  പ്ലാസ്റ്റിക് വന്നത്ടെ അത് ആദായകരം   അല്ലാതായി.

  ആല, ആലം എന്നീ വാക്കുകൾ ഏത് കുടിയേറ്റ ഗോത്രങ്ങൾ വഴി ഭാഷയിലേക്ക് പകർന്നു എന്നറിയില്ല. 1076 കി. മി. നീണ്ടതാണ് തമിഴ് നാടിൻ്റെ തീര ദേശം. തിരുവള്ളൂർ ജില്ലയിലെ പഴവേർകാട് മുതൽ കന്യകുമാരിയിലെ ഏഴു ദേശം വരെ അത് എത്തി നിൽക്കുന്നു.  തമിഴ് നാടിനു പതിമൂന്ന് തീര ദേശ ജില്ലകൾ ഉണ്ട്.


ആലം  അടയാളമായ സ്ഥലങ്ങൾ നിരവധിയുണ്ട് തമിഴ് നാട്ടിൽ.  കേരളത്തിലും ഒരേ പേരിൽ രണ്ടോ  അതിൽ അധികമോ സ്ഥലങ്ങൾ കാണാം.   കോഴിക്കോട്, കൊല്ലം, ആല, ആലപ്പാട്, മഞ്ഞപ്ര, കുറ്റിപ്പുറം, കോട്ടക്കൽ എന്നീ ഉദാഹരണങ്ങൾ. തമിഴകത്തെ ആലംഎവിടെയൊക്കെ എന്ന് നോക്കാം.

ആലം പാടി

1. വിഴ്‌പുറം ജില്ലയിൽ വിഴ്പുറത്തു നിന്നും 25 കി.മി. പടിഞ്ഞാറ്  സ്ഥിതി ചെയ്യുന്നു ആലം പാടി. വിഴ്‌പുറം തീര ദേശ ജില്ലയാണ്.  തിരുക്കൊയിലൂർ ഏറ്റവും അടുത്ത റെയിവേ സ്റ്റേഷൻ. തിരു അണ്ണാ മല, പൻറൂട്ടി എന്നിവ അടുത്ത സ്ഥലങ്ങൾ.

2. കടലൂർ ജില്ല, മംഗലുർ ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നും 95 കി.മി. പടിഞ്ഞാറ്. പിൻ കോഡ്: 606108

 3. തിരുച്ചിറപ്പള്ളി ജില്ല. പുല്ലംപാടി ബ്ലോക്കിൽ. തിരുച്ചിറപ്പള്ളിയിൽ നിന്നും 40 കി. മീ. കിഴക്ക്. പിൻ കോഡ് : 621722

4.  തിരുപ്പൂർ ജില്ല. കാങ്കയം ബ്ലോക്.  തിരുപ്പൂർ നിന്നും 25 കി.മീ. കിഴക്ക്. പിൻ കോഡ് : 638701

5.   തിണ്ടുക്കൽ (Dindigul) ജില്ല. തിണ്ടുക്കൽ നിന്നും 52 കി.മി. വടക്ക്. ഗുജിലാംപാറ ബ്ലോക്ക്.

6.  ധർമ പുരി ജില്ല. ഹരൂർ ബ്ലോക്ക്.

7. പെരംബലുർ ജില്ലാ ആസ്ഥാനത്ത് നിന്നും 5 കി. മി. അകലെ. പിൻ കോഡ്: 621107  

ആദ്യത്തെ രണ്ട് ജില്ലകൾ തീര ദേശ ജില്ലകളാണ്.  ബാക്കി ഒന്നും തന്നെ സമുദ്രവുമായി സാമിപ്യം ഇല്ലാത്തതാണ്.  ഇന്നത്തെ ഭൂ പ്രകൃതി ഇവിടെ പ്രസക്തമല്ല. കേരളത്തിൻ്റേത് പോലെ പരശുരാമ കഥ അവിടെ ഇല്ല. ഐതിഹ്യം ആണെങ്കിലും ചരി ത്രത്തിൻ്റെ അംശം അതിലുണ്ട്.  മിസ്സിസ്സിപ്പി നദി കര ഉണ്ടാക്കി എടുക്കുന്നത് Life on the Mississippi എന്ന തൻ്റെ ആത്മ കഥയിൽ മാർക് ട്വൈൻ വിവരിക്കുന്നു.  ബാറ്റൺ റൂജ് (Baton Rouge) മുതൽ മെക്‌സികോ ഉൾക്കടൽ വരെയുള്ള 200  മൈൽ പ്രദേശം നദി കാലാന്തരത്തിൽ ഒഴുക്കി കൊണ്ടു വന്ന് സൃഷ്ടിച്ചെടുത്തതാണ്.  നദി ഒരോ വർഷവും ഉൾക്കടലിലേക്ക് തള്ളുന്ന എക്കൽ നിറഞ്ഞ ചെളി ഏകദേശം 406 ദശ ലക്ഷം ടൺ എന്ന കണക്കും അദ്ദേഹം കൊടുക്കുന്നു. 1880- കളിൽ പുറത്തിറങ്ങിയതാണ് ലൈഫ് ഓൺ ദി മിസ്സിസിപ്പി.

തമിഴ് നാട്ടിലെ എട്ട് തീര ദേശ ജില്ലകൾ കാവേരി ഡെൽറ്റ മേഖലയിൽ വരുന്നു.  ഡെൽറ്റ മേഖല രൂപം കൊള്ളുന്നത് നൂറ്റാണ്ടുകൾ നീണ്ട കാലയളവിൽ ആണ്.  ഇന്ന് വലിയ അണ ക്കെട്ടുകൾ ഡെൽറ്റ രൂപീകരണത്തിനു തടസ്സം നിൽക്കുന്നു.  നമ്മുടെ നദികളിലും ഇങ്ങനെയുള്ള തുരുത്തുകൾ അഴി എത്തുന്നതിന് അധികം അകലെയല്ലതെ കാണാം.


ആലത്തൂർ 

കേരളത്തിൽ, പാലക്കാട്, തൃശൂർ ജില്ലകളിൽ ആലത്തൂർ ഉണ്ട്.  കൂടാതെ മലപ്പുറം ജില്ലയിൽ ആലത്തിയൂർ എന്ന സ്ഥലം.  എന്നാൽ തമിഴ്നാട്ടിൽ നിരവധി സ്ഥലങ്ങൾ ആലത്തൂർ എന്ന പേരിൽ അറിയപ്പെടുന്നു.  ഇതിൽ ഏറെയും തീരദേശ ജില്ലകളിൽ.

1.  ചെന്നൈ നഗരത്തിൽ. ചെന്നൈ തീരദേശ ജില്ലയാണ്.  ഏറ്റവും ചെറിയ ജില്ല.

2.  കാഞ്ചീപുരം ജില്ല, തിരുപോരൂർ ബ്ലോക്ക്. കാഞ്ചീപുരത്തു നിന്നും 63 കി. മി. കിഴക്ക്. പിൻ കോഡ് : 603105

3.  നാഗപട്ടണം ജില്ല, തിരുമരുകൾ ബ്ലോക്ക്. നഗപട്ടണത്ത് നിന്നും 16 കി.മി. വടക്ക്. പിൻ കോഡ് : 609604.
4.  തിരുവള്ളൂർ ജില്ല, പള്ളിപ്പാട് ബ്ലോക്ക്.
5.  തഞ്ചാവൂർ ജില്ല, മടുക്കൂർ ബ്ലോക്ക്. തഞ്ചാവൂരിൽ നിന്നും 49 കി.മി. തെക്ക്. പിൻ കോഡ് : 614901
6.  തിരുവള്ളൂർ ജില്ല, വില്ലിവാക്കം ബ്ലോക്ക്.  പിൻ കോഡ് : 600116

7.  തിരുവാരൂർ ജില്ല, കൊടവാസൽ ബ്ലോക്. തിരു വാരൂർ നിന്നും 18 കി. മി. തെക്ക്.  പിൻ കോഡ് :609405

8. തിരുവാരൂർ ജില്ല, കോട്ടൂർ ബ്ലോക്ക്. പിൻ കോഡ് : 610203

9.  വിഴ്പുറം ജില്ല, കള്ളാകുർച്ചി ബ്ലോക്ക്. കള്ളാ കുർചി നിന്നും 6 കി.മി. പിൻ കോഡ് : 606208

10.  വിഴ്പുറം ജില്ല, കൊളയനുർ ബ്ലോക്ക്. വിഴ്പുറം നിന്നും 5 കി.മി. തെക്ക്.

11. പുതുക്കോട്ട ജില്ല, അണ്ണാ വാസൽ ബ്ലോക്ക് പുതുക്കോട്ടയിൽ നിന്നും 27 കി. മി. പടിഞ്ഞാറ്.  പിൻ കോഡ് : 622102.

12. വിഴ്പുറം ജില്ല, മരക്കാനം ബ്ലോക്ക്.  വിഴ് പുറത്തു നിന്നും 52 കി. മി. കിഴക്ക്.

മുകളിൽ കൊടുത്ത സ്ഥലങ്ങൾ തീര ദേശ ജില്ലകളിൽ സ്ഥിതി ചെയ്യുന്നു.

13. പേരംബലൂർ ജില്ല, ആലത്തൂർ ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നും 26 കി.മി. വടക്ക്. പിൻ കോഡ് : 606303

14.  സേലം ജില്ല, ശങ്കരി ബ്ലോക്ക്. സേലത്ത് നിന്നും 54 കി.മി. പടിഞ്ഞാറ്.  പിൻ കോഡ് : 637303

15. തിരുച്ചിറപ്പള്ളി ജില്ല, തിരുവേരമ്പൂർ ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നു 6 കി. മി. കിഴക്ക്. പിൻ കോഡ് : 620011

16. ജില്ല, ബ്ലോക്ക് തിരുച്ചിറപ്പള്ളി. പിൻ കോഡ് : 620011.

17.  തിരുഅണ്ണാമല ജില്ല, അനാക്കവുർ ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നും 91 കി.മി. കിഴക്ക്. പിൻ കോഡ് : 604401.

18. ടി ജില്ല, ബ്ലോക്ക്.   ജില്ലാ ആസ്ഥാനത്ത് നിന്നും 9കി.മി. കിഴക്ക്. പിൻ കോഡ് : 604405

ആലപക്കം

1.  കടലൂർ ജില്ല, കുറിഞ്ഞിപടി ബ്ലോക്ക് ജില്ല ആസ്ഥാനത്ത് നിന്നും 20 കി.മി. പിൻ കോഡ് : 608801.
2.  കാഞ്ചീപുരം ജില്ല, അച്ചാരപ്പക്കം ബ്ലോക്ക് ജില്ല ആസ്ഥാനത്ത് നിന്നും 55 കി. മി. തെക്ക്. പിൻ കോഡ് : 603406
3.  ടി ജില്ല ചെങ്കൽപേട് ബ്ലോക്ക്.  ചെങ്കൽ പെട് പട്ടണത്തിലെ സ്ഥലം. പിൻ കോഡ് :600068
4.  ടി ജില്ല, കോട്ടൻ കുളത്തൂർ ബ്ലോക്ക്. കോട്ടൻ കുളത്തൂർ പട്ടണത്തിലെ സ്ഥലം.
5.  ടി ജില്ല, വലജബാദ് ബ്ലോക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 10 കി.മി.കിഴക്ക്. പിൻ കോഡ് : 631552
6.  വേലൂർ ജില്ല, കാവേരി പക്കം ബ്ലോക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 47 കി. മി. കിഴക്ക്.  പിൻ കോഡ് : 632508
7. വിഴ്പുറം ജില്ല, മരക്കാനം ബ്ലോക്ക്. വിഴ് പുറത്ത് നിന്നും 63 കി. മി. കിഴക്ക്. പിൻ കോഡ് : 604303

ആലം കുടി

1.  നാഗപട്ടണം ജില്ല, കൊള്ളിടം ബ്ലോക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 68 കി.മി. വടക്ക്.  പിൻ കോഡ് : 609101
2.  ടി ജില്ല, കുറ്റാലം ബ്ലോക്ക്.  കുറ്റാലം നിന്നും 10 കി. മി.  പിൻ കോഡ് : 609801
3.  ടി ജില്ല നാഗപട്ടണം ബ്ലോക്ക്. നാഗപട്ടണം നിന്നും 5 കി.മി. തെക്ക്.

4.  പുതുക്കോട്ട ജില്ല, വിരാളി മല ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നും 33 കി. മി. വടക്ക്.  പിൻ കോഡ് : 622301
5.  തഞ്ചാവൂർ ജില്ല, അമ്മ പേട്ട ബ്ലോക്ക്, ജില്ലാ ആസ്ഥാനത്ത് നിന്നും 7കി.മി. കിഴക്ക്. പിൻ കോഡ് : 613501
6.  തിരുവാരൂർ ജില്ല, വളംകൈമൻ ബ്ലോക്ക്. തിരു വാരൂര് നിന്നും 33 കി.മി. പടിഞ്ഞാറ്.
7. തിരുചചിറപ്പള്ളി ജില്ല, ലാൽഗുടി ബ്ലോക്ക്.  ലാൽ ഗുഡിയിൽ നിന്നും 15 കി.മി. പിൻ കോഡ് : 621702.

ആലം കുളം

1.  രാമനാഥപുരം ജില്ല, തിരുപ്പുളനി ബ്ലോക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 9 കി.മി. പടിഞ്ഞാറ്.  പിൻ കോഡ് : 623533
2.  ശിവ ഗംഗ ജില്ല, അതേ താലുക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 6 കി. മി.തെക്ക്.
3.  തിരുനെൽവേലി ജില്ല, കുരുവികുളം താലൂക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 61 കി. മി. വടക്ക്.
4.  ടി ജില്ല, ആലം കുളം താലൂക്ക്. ആലം കുളം പട്ടണത്തിലെ സ്ഥലം. പിൻ കോഡ് : 627851
5.  വിരുദ്ധ നഗർ ജില്ല, വെമ്പക്കോട്ട ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നും 41 കി.മി. പടിഞ്ഞാറ്.

ആലംതൂർ

1.   ചെന്നൈ പട്ടണത്തിലെ സ്ഥലം പിൻ കോഡ് :600016. പോസ്റ്റൽ H.O. സെൻ്റ് തോമസ് മൗണ്ട്.

2.   ചെന്നൈ പട്ടണത്തിലെ മറ്റൊരു സ്ഥലം. പിൻ കോഡ് : 600011. പോസ്റ്റൽ H.O. മേദവാക്കം ടാങ്ക് റോഡ്.

ആലംകാട്

1.  പുതുക്കോട്ട ജില്ല, തിരുവാരംകുളം ബ്ലോക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 16 കി.മി. കിഴക്ക്.  പിൻ കോഡ് : 622301.
2.  തിരുവാരൂർ ജില്ല, മുത്തു പേട്ട ബ്ലോക്ക്. ജില്ലാ ആസ്ഥാനത്ത് നിന്നും 48 കി.മി. തെക്ക്. 

ആലങ്ങാട്

തിരുപ്പൂർ ജില്ല, അതേ ബ്ലോക്ക്. പട്ടണത്തിലെ സ്ഥലം. പിൻ കോഡ് : 641687

ആലംപള്ളം

തഞ്ചാവൂർ ജില്ല, മടുക്കൂര് ബ്ലോക്ക്.  ജില്ലാ ആസ്ഥാനത്ത് നിന്നും 49 കി.മി. തെക്ക്.


കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ഥല നാമങ്ങൾ ഒരു സാംസ്കാരിക പൈതൃകത്തിൻ്റെ വ്യത്യസ്ത വഴി കളിലേക്ക് ചൂണ്ടുന്നു.  മാത്രമല്ല,  പൊതുവായ ഭാഷയിൽ നിന്നും രണ്ടായി പരിണമിച്ചു വന്നതാണ് തമിഴ് മലയാളം ഭാഷകൾ എന്നതിലേക്ക് ഇത് സൂചന നൽകുന്നു.

വെള്ളത്തെയും സമുദ്രത്തെയും കുറിക്കാൻ ആല, ആലം എന്നീ വാക്കുകൾ ഇന്ന് ഭാഷയിൽ പ്രചാരത്തിൽ ഇല്ല.  ഇന്ന് ഭാഷാ ഭേദ ഭേദങ്ങളെ കയ്യൊഴിഞ്ഞ നിരപ്പ് ഭാഷയാണ് നമുക്ക് കാണാൻ കഴിയുന്നത്.  എന്നെങ്കിലും വരമൊഴിയിൽ ഈ വാക്കുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.  ആലശീലം എന്ന വാക്കിന് വൈഷമ്യം അസഹ്യത എന്നൊക്കെ അർത്ഥം. ഇതും ലുപ്ത  പ്രചാരം. എം. ടി.യുടെ തിരക്കഥ മുറപ്പെണ്ണ്.  മുത്ത്ശിയുടെ സംഭാഷണത്തിൽ ഈ വാക്ക് പ്രയോഗിച്ചു കാണുന്നു.  വെള്ളത്തിന് സ്ഥായി യായ രൂപമില്ല. ഇരിക്കുന്നത് എവിടെയോ അതിൻ്റ രൂപം കൈക്കൊള്ളന്നു.  ഇവിടെയും ഇരിപ്പ് ഉറയ്ക്കത്ത കുട്ടികളുടെ ശീലത്തെ സൂചിപ്പിക്കുന്നു.

            ഭാഷ യുടെ നിരപ്പാക്കൽ അച്ചടി പ്രചരിപ്പിച്ചെങ്കിലും ഭാഷാഭേദം നിരുത്സാഹപ്പെടുത്തി.  കമ്പ്യൂട്ടർ പ്രിൻ്റിന് എന്തും ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ട് ഈ നിരപ്പാക്കൽ   ഇനിയും തുടരണോ?  ആല, ആലം എന്നീ പദങ്ങൾ ഏതു ഗോത്രങ്ങൾ വഴി ആയിരിക്കാം ഭാഷയിൽ വന്നത്?. ബ്രാഹ്മണ ഗോത്രങ്ങൾ വഴി ആവില്ല.  പയം, പായം, നാരം, നീരം, തുടങ്ങിയ വാക്കുകൾ അവരുടെ ഭാഷയായ സംസ്കൃതത്ത്തിൽ  നിന്നു  വന്നതാവം.


__________________________________

Link of my previous post below :-

https://thottungalbeypore.blogspot.com/2021/08/blog-post.html?m=1



 

 


.








അഭിപ്രായങ്ങള്‍

  1. ജലദോഷത്തിനാണോ ആല ശീലം എന്ന് പറയുന്നത്?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വൈഷമ്യം, അസ്വസ്ഥത എന്നൊക്കെയാണ് ശബ്ദ താരാ വലി നൽകുന്ന അർത്ഥം. എം. ടി.യുടെ കഥയിൽ വന്നതുകൊണ്ട് നായർ സമൂഹത്തിൽ ഒരു കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Musiri of Tamil Nadu and The Musiris of Our Dream

കോഴി തലയായ ദേശങ്ങൾ

ഒന്ന്: ഊരിൻ പേരും പേരിൻ വേരും