പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെള്ളം അടയാളമായ ദേശങ്ങൾ

വെള്ളത്തെ കുറിക്കുന്നു നിരവധി പദങ്ങൾ മലയാളത്തിലുണ്ട്. ആല്, ജലം,നീര്, തണ്ണീർ, പയം, പായം, താമരം തുടങ്ങി നിരവധി പദങ്ങൾ.  മലയാളി വ്യാപകമായി ഉപയോഗിക്കുന്ന പദം,വെള്ളം.  അച്ചടിക്കാരൻ്റെ പദം ജലം. ജല വിഭവം, ജല സ്രോതസ്സ് എന്നിങ്ങനെയാണ് എഴുത്ത്. എന്നാല് ആല് എന്ന വാക്കിന് വെള്ളം എന്ന അർത്ഥമുണ്ട് എന്ന് എത്ര പേർക്ക് അറിയാം?  അക്ഷര മാലയിൽ ചന്ദ്രക്കല വരുന്നതിനു മുമ്പേ ഉറച്ചു പോയതായിരിക്കും രണ്ട് സ്ഥലങ്ങൾക്ക് ആല എന്നാണ് പേര്.  ഒന്ന് ആലപ്പുഴ ജില്ലയിലും മറ്റൊന്ന് തൃശൂർ ജില്ലയിലും.  ആലം എന്നാൽ സമുദ്രം.  ആല, ആലം എന്നീ വാക്കുകൾ ഉപസർഗ്ഗം  ആയി വരുന്ന എഴുപത്തി രണ്ടോളം സ്ഥലങ്ങൾ കേരളത്തിലുണ്ട്.  മിക്ക സ്ഥലങ്ങളും തീര ദേശങ്ങളിലാണ്.  ചിലതൊക്കെ അങ്ങനെയല്ലാതെയും കാണാം, കേരളത്തിൻ്റെ ഇന്നത്തെ ഭൂപടം വെച്ച്.  എന്നാൽ ഈ ഭൂപടം എക്കാലത്തെയും അല്ല.  മലയോട് വാരം ചേർന്ന കാലത്തെ ഭൂപടം വരച്ചു നോക്കിയാലോ. ഇവിടെ ജിയോളജിസ്റ്റ് ഐ. സി. ചാക്കോ പറയുന്നത് നോക്കൂ. 'ക്രിസ്ത്വബ്ദം ആദ്യ ശതകങ്ങളിൽ ഒരു കപ്പലിന് കൊടുങ്ങല്ലൂർ നിന്നും നദികൾ ലഗൂണകൾ എന്നിവയിലൂടെ നിരണത്തേക്ക് യാത്ര ചെയ്യാമായിരുന്...

മലയാളം അക്ഷരമാല - പുതിയ വിവാദം

 മലയാളം അക്ഷര മാല സ്കൂളിൽ പഠിപ്പിക്കുന്നില്ല. അത് പടിക്ക് പുറത്താണ്.  എന്നെങ്കിലും അത് സ്കൂളിൽ പഠിപ്പിച്ചിരുന്നോ?. എൻ്റെ ഓർമ്മയിൽ ഇല്ല. ഒന്നാം ക്ലാസ്സിൽ നമ്മൾ എന്താണ് പഠിക്കുന്നത്? തല,മല, വല, മരം, കലം തുടങ്ങിയ വാക്കുകൾ.  എഴുത്തിന് ഇരുന്നപ്പോൾ മണലിൽ ഹരി ശ്രീ ഗണപതായെ നമഃ . തല വല തുടങ്ങിയ വാക്കുകൾ കുട്ടിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ബിംബം ഹരിശ്രീ ഉണ്ടാക്കുമോ? ഞാൻ അക്ഷര മാല ആദ്യം കാണുന്നത് എൻ്റെ ഇരുപ്ത്തിനാലാം വയസ്സിലാണ്.  എം. ടി ബഷീർ, ദേവ്, തകഴി തുടങ്ങിയവരുടെ കൃതികൾ വായിക്കാൻ അക്ഷര മാലയുടെ അഭാവം ഒരു തടസ്സമായിരുന്നില്ല. സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ നമുക്ക് പരിചയമുള്ള എല്ലാ ഭാഷകളെയും മലയാളം കടത്തി വെട്ടുന്നത് അദ്ഭുതാവഹമായ നമ്മുടെ അക്ഷര സമ്പത്തുകൊണ്ടാണ് എന്ന് ഒരു പണ്ഡിതൻ പറയുന്നു. മലയാളത്തിൻ്റെ അത്രയും തന്നെ അക്ഷരങ്ങൾ സംസ്കൃതത്തിലും ഹിന്ദിയിലും ഇല്ലെ? കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ മലയാളം സംസ്കൃതത്തെ മറി കടന്നിട്ടുണ്ട്. അത് സംസ്കൃതം മൃത ഭാഷ ആയ തിനാൽ അല്ലേ? ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിവ സംസാരിക്കുന്ന ആളുകൾ അല്ലേ ലോകത്ത് കൂടുതൽ ഉള്ളത്? തമിഴ് മലയാളത്തെ...