മലയാളം അക്ഷരമാല - പുതിയ വിവാദം

 മലയാളം അക്ഷര മാല സ്കൂളിൽ പഠിപ്പിക്കുന്നില്ല. അത് പടിക്ക് പുറത്താണ്.  എന്നെങ്കിലും അത് സ്കൂളിൽ പഠിപ്പിച്ചിരുന്നോ?. എൻ്റെ ഓർമ്മയിൽ ഇല്ല. ഒന്നാം ക്ലാസ്സിൽ നമ്മൾ എന്താണ് പഠിക്കുന്നത്? തല,മല, വല, മരം, കലം തുടങ്ങിയ വാക്കുകൾ.  എഴുത്തിന് ഇരുന്നപ്പോൾ മണലിൽ ഹരി ശ്രീ ഗണപതായെ നമഃ . തല വല തുടങ്ങിയ വാക്കുകൾ കുട്ടിയുടെ മനസ്സിൽ ഉണ്ടാക്കുന്ന ബിംബം ഹരിശ്രീ ഉണ്ടാക്കുമോ?

ഞാൻ അക്ഷര മാല ആദ്യം കാണുന്നത് എൻ്റെ ഇരുപ്ത്തിനാലാം വയസ്സിലാണ്.  എം. ടി

ബഷീർ, ദേവ്, തകഴി തുടങ്ങിയവരുടെ കൃതികൾ വായിക്കാൻ അക്ഷര മാലയുടെ അഭാവം ഒരു തടസ്സമായിരുന്നില്ല. സംസ്കൃതം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ നമുക്ക് പരിചയമുള്ള എല്ലാ ഭാഷകളെയും മലയാളം കടത്തി വെട്ടുന്നത് അദ്ഭുതാവഹമായ നമ്മുടെ അക്ഷര സമ്പത്തുകൊണ്ടാണ് എന്ന് ഒരു പണ്ഡിതൻ പറയുന്നു. മലയാളത്തിൻ്റെ അത്രയും തന്നെ അക്ഷരങ്ങൾ സംസ്കൃതത്തിലും ഹിന്ദിയിലും ഇല്ലെ? കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ മലയാളം സംസ്കൃതത്തെ മറി കടന്നിട്ടുണ്ട്. അത് സംസ്കൃതം മൃത ഭാഷ ആയ തിനാൽ അല്ലേ? ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിവ സംസാരിക്കുന്ന ആളുകൾ അല്ലേ ലോകത്ത് കൂടുതൽ ഉള്ളത്? തമിഴ് മലയാളത്തെക്കാൾ നേരത്തെ ശ്രേഷ്ഠ ഭാഷ അയില്ലെ. ശാസ്ത്ര സാങ്കേതിക ഗ്രന്ഥങ്ങൾ കൂടുതലും ഇംഗ്ലീഷ് ഭാഷയിൽ ആണല്ലോ.  പിന്നെ എങ്ങനെയാണ് മലയാളം ഇവയെ ഒക്കെ കടത്തി വെട്ടിയത് എന്ന് മനസ്സിലാകുന്നില്ല. 

സ്പെല്ലിംഗ് എന്ന പൊല്ലാപ്പ്

സ്പെല്ലിംഗ് എന്ന പൊല്ലാപ്പ് ഒഴിവായത് ഏറെ അക്ഷരങ്ങൾ ഉള്ളതുകൊണ്ടാണെന്ന് മറ്റൊരു വാദം. ഇംഗ്ലീഷിലെ സ്പെല്ലിംഗ് അമേരിക്കക്കാര് ഒരു പൊല്ലാപ്പ് ആയി കാണുന്നോ?  മറിച്ച്, അമേരിക്കൻ ഇംഗ്ലീഷ് ഒരു പൊല്ലാപ്പ് ആയി ഇംഗ്ലീഷ്കാരും കാണുന്നില്ല.  പിന്നെ ആറു മലയാളിക്ക് നൂറു മലയാളം അല്ലേ? ദേശ ഭേദങ്ങൾ എല്ലാ ഭാഷയിലും ഇല്ലെ? അച്ചടി ഭാഷ മാത്രമാണ് ശ്രേഷ്ഠം എന്നുണ്ടോ? അങ്ങനെ എങ്കിൽ ലോകത്തുള്ള മികച്ച ക്ലാസിക്കുകൾ ആരും വയിക്കില്ലല്ലോ. അക്ഷര മാല പഠിക്കേണ്ട എന്നല്ല. മലയാളം മുൻഷിമാർ തീർച്ചയായും പഠിക്കണം. ഇനി മുൻഷിമാരല്ലത്തവർക്കും അത് തേടിപ്പിടിച്ച് പഠിക്കാം. അതിനുള്ള സൗകര്യം ഇന്നുണ്ട്. സംശയം ഉന്നയിക്കുന്നവനെ അടിച്ചിരുത്തന്ന സംസ്കാരം അന്തർ വലയിൽ ഇല്ല. ഇപ്പോഴേ തന്നെ വിരസമായ നമ്മുടെ അധ്യാപന രീതി ഇനിയും വിരസമാക്കനെ അക്ഷര മാല പഠിപ്പിക്കൽ കൊണ്ട് കഴിയൂ.  രാഷ്ട്ര ഭാഷ ഹിന്ദി ആയത് കൊണ്ട് എല്ലാ തെക്കൻമാരും ഹിന്ദി പഠിക്കണം എന്ന ചില വടക്കൻമാരുടെ നിർബന്ധം പോലെയല്ലേ ഇതും.

ഭാഷാ ശാസ്ത്രം വൃത്ത ശാസ്ത്രം

മലയാള അക്ഷര മാല പഠിച്ചിട്ടല്ല എഫ്. ഡി. എല്ലിസും ക്ലാട് വെല്ലും മറ്റും മലയാളത്തിലെ ഭാഷാ ശാസ്ത്രകാരന്മാർ ആയത്. ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി ഇവിടെ വന്ന് ഇവിടത്തെ ഭാഷ പഠിച്ച അവർ അവരുടെ അഭിരുചി കൊണ്ടാണ് ഭാഷാ ശാസ്ത്രജ്ഞർ ആയത്.  അത് പോലെ ഭാഷാ ശാസ്ത്രജ്ഞർ ഇനിയും നമുക്ക് ഉണ്ടായെന്ന് വരും.  ഇനിയും  വിദേശികൾ മലയാളം പഠിച്ച് ഭാഷാ ശാസ്ത്രജ്ഞർ ആയേക്കാം.  മലയാളി അന്യ ഭാഷയിൽ എഴുതുന്നുണ്ടല്ലോ. ആദ്യം ചെയ്യേണ്ടത് നമ്മുടെ വിദ്യാഭ്യാസ രീതി അടിമുടി പരിഷ്കരിക്കുകയാണ്.
പദ്യം ചൊല്ലൽ : ഗദ്യം ഇല്ലാത്ത കാലത്ത് കിട്ടിയ പ്രചാരം ഇനി പദ്യത്തിന് കിട്ടുകയില്ല.  അച്ചടി ഇല്ലാത്ത കാലത്ത് ഓർത്തു വെക്കാൻ എളുപ്പം ആയതു കൊണ്ടാണ് പദ്യം പ്രചരിച്ചത്.  ഇന്ന് കവിതയും വൃത്ത നിബദ്ധമല്ല.

 റഫറൻസ് ഗ്രന്ഥങ്ങളെ കുറിച്ചുള്ള വേവലാതി

ലൈബ്രറികളിലെ റഫറൻസ് ഗ്രന്ഥങ്ങളെ തേടി വരുന്നവർ തീർച്ചയായും അക്ഷര മാല പഠി ച്ചിരിക്കും.  അങ്ങനെ പഠിക്കാനുള്ള നിരവധി ഉറവിടങ്ങൾ ഇന്നുണ്ട്.  ഇനി പഠിക്കുന്നില്ല എന്നു തന്നെ കരുതിക്കോളു.  ഇംഗ്ലീഷ് അക്ഷര മാല മലയാളം പുസ്തകങ്ങൾ ഇൻഡക്സ് ചെയ്യാമല്ലോ.  ഇപ്പോഴും ലൈബ്രറികൾ അങ്ങനെ യല്ലേ ചെയ്യുന്നത്? 

ആശയവും ഒപ്പം അക്ഷരവും

അത് ഇപ്പോൾ തന്നെ നടക്കുന്നുണ്ട്.  തല വല മല മാല എന്നീ ചിത്രങ്ങൾക്കൊപ്പം വര മൊഴിയും വെണ്ടക്ക പരുവത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇപ്പോൾ ഉണ്ടാക്കുന്ന ഈ കോലാഹലം എന്തിനു വേണ്ടി,  ആർക്ക് വേണ്ടി എന്നൊക്കെ കാത്തിരുന്ന് കാണാം.       
 

മലയാളം എന്ന മഹസൗധം

മലയാളത്തെ മഹാ സൗധം ആയി സങ്കല്പിച്ച് 49 അക്ഷരങ്ങളെ കല്ലുകകളാക്കി അതിന്മേൽ കെട്ടി പൊക്കിയതാണ് അടുത്ത വാദം. ഒരു ഭാഷയും ആരും കെട്ടി പോക്കിയതല്ല.  എഴുത്തച്ഛന് പിതാവിൻ്റെ പദവി കൊടുത്തത് അദ്ദേഹം മലയാള ഭാഷ ഉണ്ടക്കിയ്തുകൊണ്ടല്ല. എഴുത്തച്ഛന് മുമ്പേ മലയാള ഭാഷ ഉണ്ടായിരുന്നു. ഭാഷ നിരന്തരം മാറ്റങ്ങൾക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു
സമൂഹം വളരുന്നതിന്  അനുസരിച്ച് ഭാഷയും വളരുന്നു.  ഒമ്പതാം നൂറ്റാണ്ടിലെ ശാസന ഭാഷ ആണോ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറങ്ങിയ കേരളോല്പത്തിയിൽ. മേശയും കസേരയും സ്കൂളുകളും വന്നത് എപ്പോഴാണ്? മലയാളി സമൂഹം വളരുന്നതിന് അനുസരിച്ച് ഭാഷയും വളരും. അക്ഷര മാല സ്കൂളിൽ പഠിക്കാതെ തന്നെയാണ് ഞങ്ങളൊക്കെ മലയാളം പഠിച്ച് വളർന്നത്. സൂര്യൻ കിഴക്ക് ഉദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു എന്നല്ലെ ചെറിയ ക്ലാസ്സിൽ പഠിക്കുന്നത് ? വലിയ ക്ലാസ്സിലെ ശാസ്ത്ര പഠനത്തിന് എന്തെങ്കിലും കുഴപ്പം ഇത് ഉണ്ടക്കിയോ? അങ്കണവാടിയിലേക്ക് അക്ഷര മാല വലിച്ചിഴച്ച് മക്കളുടെ പഠനം പീഡനമാക്ക ണോ? 

മലയാളം സൈബർ വിദഗ്ധരുടെ വാദം.

ഹയർ സെക്കൻഡറിക്ക് 200ൽ 200 മാർക് കിട്ടിയ കുട്ടിക്ക് ഒരു കൗതുക പരീക്ഷ നടത്തിയ കാര്യം. മാഷേ, നിങ്ങളുടെ കൗതുക പരീക്ഷക്ക് കുട്ടി നിന്നത് തന്നെ വലിയ കാര്യം. പരീക്ഷയിൽ മികച്ച മാർക്ക് കിട്ടാനാണ് അവൻ പഠിച്ചത്. അല്ലാതെ, മലയാളം അക്ഷര മാലയിലെ അറിവ് പ്രദർശിപ്പിക്കാൻ അല്ല. അവൻ്റെ ലക്ഷ്യം മലയാളം മുൻഷി ആവുകയല്ല.  മറ്റു മത്സര പരീക്ഷകളായിരിക്കും. ഇതുപോലെ പരീക്ഷ മറ്റു വിഷയങ്ങളിൽ നടത്തിയാലും ഇതായിരിക്കും ഫലം.  
പിന്നെ, സൈബർ ഇടങ്ങളിലെ മലയാളം.  മിക്ക സൈബർ ഇടങ്ങളിലും ഇംഗ്ലീഷ് കീ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്.  ചില കൂട്ടക്ഷരങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. എന്നാലും മലയാളം കീ ഉപയോഗിക്കുന്നതിലും എളുപ്പമാണ് ഇംഗ്ലീഷ് കീ.
പ്രൈമറി തലത്തിൽ ഓരോ വിഷയത്തിനും വിഷയത്തിൽ പ്രഗത്ഭർ ആയവർ വേണമെന്നില്ല.  എത്രയോ വർഷങ്ങളായി തുടരുന്ന ഈ രീതി ഇതാണ്.  പരാതി മലയാളത്തിന് മാത്രമല്ല. മറ്റു വിഷയങ്ങൾക്കും ഈ പരാതിയുണ്ട്.  അത് അക്ഷര മാലയുമായി ബന്ധപ്പെട്ട കാര്യമല്ല.  
രേഖപ്പെടുത്തിയത് അതേ പടി ഉച്ചരിക്കുന്ന രീതിയാണ് മലയാളത്തിൽ.  മലയാളം മാതൃഭാഷ ആയ കുട്ടിയെ ഇത് പഠിപ്പിക്കാൻ അധ്യാപകൻ വേണ്ട.  അക്ഷര മാലയുടെ പകർപ്പ് കാണിച്ചു കൊടുത്താൽ മതി.  അദ്ധ്യാപകർ പഠിപ്പിച്ച് പഠിപ്പിച്ച് കണക്ക് ഏറെ കുട്ടികൾക്ക് ഭീകരനായി.  ഇനി അക്ഷര മാല പഠിപ്പിക്കൽ വഴി മലയാളം ഭീകരൻ ആവണോ?

DPEP എന്ന വില്ലൻ

1997 - 98-ൽ DPEP നടപ്പാക്കിയതോടെ അക്ഷര മാല പടി ഇറങ്ങി എന്നാണ് പുതിയ വാദം.   അതിനു മുമ്പ് മലയാളം പാഠാവലിയിൽ അക്ഷര മാല ഉണ്ടായിരുന്നോ? 1966 - ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ എൻ്റെ ഓർമ്മയിൽ അക്ഷര മാല ഇല്ല. 2006 - ൽ എൻ്റെ മകൻ്റെ പാഠ പുസ്തകത്തിലും അക്ഷര മാല ഉണ്ടായിരുന്നില്ല. 
അതിനർത്ഥം അദ്ധ്യാപകൻ അക്ഷരം പഠിപ്പിച്ചിട്ടില്ല എന്നല്ല.   അവർ പഠിപ്പിച്ചതുകൊണ്ടാണല്ലോ ഞങ്ങളൊക്കെ മലയാളം എഴുതുന്നതും വായിക്കുന്നതും. DPEP അക്ഷരം പഠിപ്പിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിൽ എൻ്റെ മകനും അവൻ്റെ കൂടെ പഠിച്ചവരും മലയാളത്തിൽ നിരക്ഷരൻ ആകുമായിരുന്നു. അതുണ്ടായില്ല.  DPEP പൂർവ വിദ്യാഭ്യാസം കേമം DPEP വിദ്യാഭ്യാസം മോശം എന്ന അഭിപ്രായം ഇല്ല.  പദ്യം, കാണാതെ പഠി ക്കേണ്ട കാര്യം എന്തിരിക്കുന്നു? അച്ചടി വിദ്യ ഇല്ലാത്ത കാലത്ത് ആവശ്യ മായിരുന്നു. ഗുണന പട്ടിക കാണാതെ പഠിക്കുന്നതിലും കാര്യ മുണ്ടോ? കൂട്ടലും കിഴിക്കലും  ഗുണിക്കലും            ഹരിക്കലും നിരന്തരമായി ചെയ്യുന്ന കുട്ടിയുടെ മനസ്സിൽ സ്വാഭാവികമായി പട്ടിക കടന്നു വരും.
ഭാഷയുടെ പ്രാദേശിക ഭേദങ്ങൾ അറിഞ്ഞി രിക്കുന്ന്ത് നല്ലതല്ലേ? മാനക ഭാഷ തന്നെ പറയണം, എഴുതണം എന്ന് ആർക്കാണ് നിർബന്ധം? പ്രാദേശിക ഭേദങ്ങൾ എല്ലാ ഭാഷയിലും ഇല്ലെ? ഇപ്പോഴത്തെ ഈ അക്ഷര മാല പ്രണയത്തിൻ്റെ പിറകിലെ കച്ചവട താൽപര്യം മനസ്സിലാകുന്നില്ല.

ഭാഷ ഉണ്ടാവുന്നത് അങ്ങാടിയിൽ, പണ്ഡിത സദസ്സിൽ അല്ല.

മല ഇറങ്ങി വന്ന ആദിവാസികളുടെ ഭാഷ.  ഭിന്ന ഗോഗോത്രക്കാരായ അവരുടെ ഭാഷയും ഭിന്നമായ രുന്നു.  അവർ പറിച്ചെടുത്ത കുരു മുളക് വാങ്ങാൻ വന്ന തമിഴ് ചെട്ടികളുടെ ഭാഷ.  ഗുജറാത്തിൻ്റെ തീരത്തുനിന്നും വന്ന ജൈന വണിക്കുകളുടെ ഭാഷ, ഇട നിലക്കരായി വർത്തിച്ച ഇവരുടെ ഇടയിലേക്ക് വന്ന കടൽ കടന്നെത്തിയ വിവിധ ദേശക്കാരുടെ വിവിധ ഭാഷ.  നദിയും പുഴയും കായലും തോടും കരയിലേക്ക് കയറിയ കടലും ഉണ്ടാക്കി എടുത്ത തുരുത്തുകളിൽ കഴിഞ്ഞു കൂടിയ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ആദ്യം പറഞ്ഞ ദേശവസികൾ.  തുരുത്തുകളിൽ ഉണ്ടായ അങ്ങാടികൾ.  അവിടെ ഭിന്ന ഭാഷാ സമൂഹങ്ങളുടെ pidgin എന്ന് പറയുന്ന മിശ്ര ഭാഷ. ഇതിനിടെ റായലസീമയില് നിന്നും കൃഷിക്ക് മണ്ണും മഴയും തേടി തെലുങ്ക് ബ്രാഹ്മണരും വന്നു.  അവരുടെ സംസ്കൃതം ഭാഷയെ സമ്പന്നമാക്കി.
 കാലാന്തരത്തിൽ രാമ ചരിത ഭാഷയായി, മണി പ്രവാള ഭാഷയായി, കൃഷ്ണ ഗാഥയിലെ മലയാളം ആയി.   അങ്ങനെ പരിണമിച്ച് പരിണമിച്ച് ഉണ്ടായതാണ് ഇന്നത്തെ മലയാളം.   നാളെ പുതിയ കുടിയേറ്റക്കാരുടെ ഭാഷാ ഭേദം മലയാള ത്തിൽ ഉണ്ടാവാം. യു. പി., ആസാം, ബീഹാർ, ബംഗാൾ ഒറീസ്സ എന്നിവിടങ്ങളിൽ നിന്നുള്ള ഇവിടെയുണ്ട്.  എല്ലാവരും തിരിച്ചു പോകണ മെന്നില്ല.  കുറെ പേർ ഇവിടെ സ്ഥിരം താമസ മാവും. അവരുടെ ഭാഷയും മലയാള ഭാഷയും ചേർന്നുള്ള ഒരു പുതിയ ഭാഷാ ഭേദം ഉണ്ടാവാം. മലയാളികളിൽ കുറേ പേർക്ക് ദൈനം ദിന പ്രവർത്തനങ്ങൾക്ക് അതും കൈകാര്യം ചെയ്യേണ്ടി വരും. ഒരു പക്ഷെ, അത് മലയാള സാഹിത്യത്തിലും കടന്നു വാരം. ഇതൊന്നും പണ്ഡിതന്മാരുടെ ചർച്ച വഴി വരുന്നതല്ല.


 ലിപിയും ഇങ്ങനെതന്നെ.  കമ്പ്യൂട്ടർ ലിപി വന്നപ്പോൾ അതിനെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു.  മലയാളം മുടിഞ്ഞു പോകും എന്നു പ്രവചിച്ച പണ്ഡിതന്മാരുണ്ട്.  അക്ഷര മാല സ്കൂളിൻ്റെ പടി ഇറങ്ങിയ കാലത്തും മലയാളത്തിന് തളർച്ച ഉണ്ടായതായി പണ്ഡിതന്മാർ പറഞ്ഞിട്ടില്ല.  പണ്ഡിതന്മാരുടെ പുതിയ വെളിപാടിൻ്റെ ഊന്നം എവിടേക്കാണ് എന്ന് അറിയില്ല.  വെറും ചർച്ചയാണെങ്കിൽ നല്ലത്.  ലഹളപ്പെട്ടിയുടെ മുന്നിൽ ഇരിക്കേണ്ടല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Musiri of Tamil Nadu and The Musiris of Our Dream

കോഴി തലയായ ദേശങ്ങൾ

ഒന്ന്: ഊരിൻ പേരും പേരിൻ വേരും