പോസ്റ്റുകള്‍

Musiri of Tamil Nadu and The Musiris of Our Dream

Updated 24/04/24 While we have been digging for the ancient harbour of Musiris, we overlooked Musiri in our neighbourhood.  Musiri has been there, for centuries on the northern bank of the river Cauvery. Taluk, district and panchayath town are only revenue divisions conceived by chieftains and leaders as village grows to town and so on, to address the pressure on them. Now Musiri has grown into an assembly constituency, and one among 245 assembly constituencies of Tamil Nadu.  Villages by the same name are found elsewhere in Thanjavur and Namakkal Districts of the state. Another Musri is in Andhra Pradesh: Visakhapatnam District, Dimbruguda Taluk, Arma Grama Panchayat. Again, Musri is a locality in Vellore town.  Musri may be a corruption of the word misri by which the Arabs called the Egyptian agents in Alexandria who were the intermediaries in the Greco Roman spice trade spanning a period from 2nd century BCE to 5th century CE. The diary written by an unknown merchant 'Periplus o

My Godrej Refrigerator

Updated on 29th February 2024. My Godrej Refrigerator had been working silently, but with a low rumbling accompanied by the ring tone of a theatre bell followed by a rest and silence. I thought it was the compressor of the machine. The compressor was a speciality. It came with ten years' warranty.  But this warranty turned out a false promise. I bought it from Nandilath G-Mart, Calicut, vide their invoice No. CLT 1- 1902407282 dated 28 -09 - 2019, and its model RD EPRO 205 TAI 5.2/209 190 Litre Direct cool After working continuously for 1213 days out of its warranty of 10 years the machine stopped working on the night of 23rd January 2024. I reported the matter to the service technician of the company's authorised service centre at Calicut who once came to rectify a minor complaint with the machine.  Then, it was the draining of water through the the door into the floor, instead of it getting collected in the container meant for it, behind the machine. The technician came and i

കോഴി തലയായ ദേശങ്ങൾ

 കോഴി തലയായി വരുന്ന ഏറെ സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട്.  അതിൽ പ്രധാനിയാണ് കോഴിക്കോട്.  ജില്ല തിരിച്ചപ്പോൾ ജില്ലയുടെയും താലൂക്കിൻ്റെയും പേരായി.  ഈ പേരു തന്നെയാണ് കോർപറേഷൻ എന്ന പ്രാദേശിക ഭരണ കൂടത്തിനും. ഈ വേർതിരിവുകൾ ഇല്ലാത്ത കാലത്തും കോഴിക്കോട് ഉണ്ടായിരുന്നു. അതിൻ്റെ അതിരുകൾ പടിഞ്ഞാറു കടലും, കിഴക്ക് കുറെ കുന്നുകളും വടക്ക് കോരപ്പുഴയും തെക്ക് കല്ലായി   പുഴയും ആയിരുന്നു. കോഴി = മലയുറവ്,  A spring originating from a hill. കോഴിക്കോടിൻ്റെ അപരൻ കൊല്ലത്തും കൊല്ലത്തിൻ്റെ അപരൻ കോഴിക്കോടും.  പൂയ്യപ്പള്ളി പഞ്ചായത്തിലാണ് കോഴിക്കോട് എന്ന ഗ്രാമം. കരുനാഗപ്പള്ളി പട്ടണത്തിൽ നിന്ന് ഒരു കി. മീ. പടിഞ്ഞാറ്. കോയിൽ കോട്ട ലോപിച്ച് കോഴിക്കോട് ആയി.  ചരിത്രകാരൻ്റെ fiction. സ്ഥല പുരാണം പറയുന്നവരും അത് പിന്തുടർന്നു. കല്ലായി പുഴക്കും കോരപ്പുഴക്കും മീതെ പാലമില്ലാത്ത കാലത്ത് ഉണ്ടാക്കിയ ചരിത്രം. എന്നാൽ കോഴി തലയായ ദേശങ്ങൾ വേറെയും ഉണ്ട്. ഏതൊക്കെ? കോഴിപ്പിള്ളി - വരാപ്പെട്ടി ഗ്രാമ പഞ്ചായത്ത് കോഴിപ്പിള്ളി - പാലക്കുഴ ഗ്രാമ പഞ്ചായത്ത്  രണ്ടും എറണാകുളം ജില്ലയിൽ. കോഴിക്കുന്ന് - മുളം കുന്നത്ത് കാവ് ഗ്രാമ പഞ്ചായത്ത്. കോഴിമല: പത്തനംതിട്ട

മൂന്ന് : പായം മുതൽ നീരോടി വരെ.- ഊരിൻ പേരും പേരിൻ്റെ വേരും - തുടരുന്നു.

 പായം പായം,  കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ റവന്യൂ വില്ലേജ്.  ഇത് പായം ഗ്രാമ പഞ്ചായത്തിലെ വാർഡും കൂടിയാണ്.  പയം, പായം എന്നീ മലയാളം വാക്കുകളുടെ അർത്ഥം വെള്ളം. വാക്കിൻ്റെ ഉറവിടം  എന്താണ് എന്നറിയില്ല.  പാനീയം എന്ന വാക്കിൻ്റെ പാഠഭേദം ആകാം, അല്ലെങ്കിൽ പയസ്സ്  എന്ന സംസ്കൃത വാക്കിൽ നിന്ന് ഉടലെടുത്ത താവം. ഈ വാക്കുകൾ മുൻ വെപ്പ് ആയി വരുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിൽ കാണാം.        എവിടെയൊക്കെ എന്ന് നോക്കാം. പയ്യന്നൂർ  ആർട്ടിക് വൻകരയിലെ മഴ പോലെയാണ് കേരളത്തിലെ പ്രളയങ്ങൾ.  അവയെക്കുറിച്ചുള്ള നമ്മുടെ അറിവ് തീരെ പരിമിതം. എട്ടാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ.  1341ലെ പെരിയാറിലെ വെള്ളം കയറൽ രേഖ പ്പെടുത്തിയിട്ടുണ്ട്.  മലബാറിൻ്റെ ചരിത്രം അന്നും ഇരുട്ടിലാണ്.  എന്നാൽ പൂർവികർ സ്ഥല നാമങ്ങളിൽ അത് അടയാളം ഇട്ടിരിക്കുന്നു.  അങ്ങനെ ഒരു പ്രളയ കാലത്ത് വെള്ളം കയറി ഇറങ്ങിയപ്പഴാണ് പയംവന്ന ഊര് ഉണ്ടായത്. പറഞ്ഞു പറഞ്ഞ് മലബാറുകാരുടെ        പറച്ചിലിൻ്റെ വേഗത കൊണ്ട് അത് പയ്യന്നൂർ ആയി.  മൂരിയാടും ചെറുവണ്ണൂരും മൂരി എന്നാൽ വലിയ തിരമാല. ആട് എന്നാൽ വന്നു ചേരുക. പ്രളയത്തിൽ വലിയ തിരമാല വീശ

അർത്ഥ ശാസ്ത്രം, പിന്നെ രാജകുമാരൻ

കൃഷിയും പശു പരിപാലനവും മുഖ്യമായ ഒരു സമ്പദ് ഘടനയിലാണ് ചാണക്യൻ അർത്ഥ ശാസ്ത്രം രചിക്കുന്നത്.  അധികാരത്തിൻ്റെ കേന്ദ്രം രാജാവ് ആയിരുന്നു. ഭരണ നിർവഹണത്തിൽ രാജാവിനും അദ്ദേഹത്തിൻ്റെ പരിവാരങ്ങൾക്കും ആശ്രയിക്കാവുന്ന ഒരു കൈപ്പുസ്തകം എന്ന  നിലക്ക് വേണം ഗ്രന്ഥത്തെ കാണാൻ.  ജനാധപത്യ  ഭരണ ക്രമത്തിൽ  ഇതിന്  പ്രസക്തി ഇല്ല.  സാമൂഹ്യ വ്യവസ്ഥയുടെ ക്രമാനുഗതമായ പുരോഗതി മനസ്സിലാക്കാൻ ഇതു പോലെയുള്ള ഗ്രന്ഥങ്ങൾ സഹായകമാണ്. B.C. രണ്ടാം നൂ്റ്റാണ്ടിൽ  വിരചിതമായ ഗ്രന്ഥത്തെ പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട The Prince എന്ന ഗ്രന്ഥവുമായി താരതമ്യം ചെയ്യാറുണ്ട്.  പക്ഷെ, ഈ താരതമ്യം അപ്രസക്തമാണ്.  അർത്ഥ ശാസ്ത്രത്തിൻ്റെ സമഗ്രത The Prince ന് അവകാശപ്പെടാനാവില്ല.  രാജകുമാരൻ മധ്യകാല  ഇറ്റലിയിലെ നഗര രാഷ്ട്രങ്ങളിലെ രാഷ്ട്രീയം സംബന്ധിച്ചുള്ളതാണ്.  പ്രാചീന നഗരം മൗര്യ സാമ്രാജ്യമായി വളർന്നതിനുശേഷം അതിനെ എങ്ങനെ കൊണ്ടു നടക്കാം എന്ന ചിന്തയാണ് ചാണക്യൻ പങ്കുവെക്കുന്നത്. മൗര്യ സാമ്രാജ്യത്തിൻ്റെ മേൽക്കൂരയായി വർത്തിച്ചത് മഗധൻ മതം എന്നു വിശേഷിപ്പക്കാവുന്ന ബുദ്ധമതം ആയിരുന്നു. അർത്ഥ ശാസ്ത്രത്തേക്കാൾ നവീനമായ ഒരു ഭരണഘടന ഉണ്ടെങ്കിലും നേതാവ് രാജാവ

സേലം മുതൽ സേലം വരെ

  ലോക പൗരൻ സേലം എന്ന വാക്കിൻ്റെ വേരുകൾ ലോകം മുഴുവൻ പടർന്നു കിടക്കുന്നു.  എറിത്രിയ (Erithrea) എന്ന രാജ്യമുണ്ട്. ആഫ്രിക്കൻ വൻകരയുടെ വടക്കു കിഴക്ക്.  സുഡാൻ( തെക്കും വടക്കും) എത്യോപ്യ, ജിബൗടി ( Djibouti )എന്നീ രാജ്യങ്ങൾ മൂന്നു വശത്തും നാലാമത്തെ വശം ചെങ്കടലും അതിർത്തി പങ്കിടുന്ന കൊച്ചു രാജ്യം.  ആഫ്രിക്കയുടെ കൊമ്പിനു തൊട്ടു മുകളിൽ.       കൊമ്പിലാണ് സൊമാലിയ. എറിത്രിയയിലെ    ടൈഗ്രിന്യ (Tigrinya) ഭാഷയിൽ സേലം എന്ന വാക്കിൻ്റെ അർത്ഥം, ശാന്തി അല്ലെങ്കിൽ സമാധാനം.  അവിടെ പെൺകുട്ടികളുടെ പേരാണ് സേലം.   സെമിറ്റിക് ഭാഷാ കുടുംബത്തിലാണ് ടൈഗ്രിന്യ.  അറബിക് ഭാഷയും  അതേ കുടുംബത്തിൽ തന്നെ.  അറബികൾ തമ്മിൽ കാണുമ്പോൾ പറയുന്ന ഉപചാര വാക്ക് സലാം. ഇംഗ്ലീഷിൽ ഹൈ എന്ന് പറയുന്നതു പോലെ.  മലയാളിക്ക് സമാനമായ ഉപചാര വാക്ക് ഇല്ല.  ഇല്ലെങ്കിൽ എന്താ? 'ഹൈ' കടമെടുക്കാം.  ആരും തിരിച്ചു ചോദിക്കില്ല.  എത്ര എളുപ്പം. കച്ചവടത്തിന് വന്നവരോടൊക്കെ കടം വാങ്ങി വളർന്നതാണ് നമ്മുടെ ഭാഷ. ഇങ്ങനെ കടം വാങ്ങി വളർന്ന താണ് ഇംഗ്ലീഷും.  എഴുപതുകളിൽ ഭരണ ഭാഷ മലയാളമാക്കന്നതിനു സർക്കാർ, പണ്ഡിതരെ ഏർപ്പാടക്കി.  അവർ തല പുകച്ച് ചില വാക്കുകൾ കണ്ടെത്തി.  അ

കേരളം : പ്രളയത്തിൻ്റെ കരവിരുത്

1924 ജൂലായ് മാസം. മഴ തകർത്തു പെയ്യുന്നു.  ഓച്ചാംതുരുത്തുകാർ വെളുപ്പിനെ ഉറക്കമുണർന്നു പടിഞ്ഞാട്ട് നോക്കി. അൽഭുതം. കടൽ കാണുന്നില്ല. കടൽ നിന്നിടത്ത് വളരെ നീളത്തിൽ, വളരെ വീതിയിൽ ഗോതമ്പ് കുറു ക്കിയതു പോലെ ചളി അടിഞ്ഞു കൂടി യിരിക്കുന്നു.  ദിവസങ്ങൾ കഴിയുംതോറും കടൽ വാങ്ങി (പിറകോട്ടു പോയി) ചളി വെച്ച കര ഉണ്ടാകുന്നു. കരവെപ്പ് = (കടലായിരുന്ന ഇടം കര ആകുന്നത് )എങ്ങിനെ എന്ന് അവർക്ക് വെളിവായി.  ചളിയിൽ അങ്ങിങ്ങ് കെട്ടി കിടക്കുന്ന വെള്ളം തോടായി. ചെറുതും വലുതുമായി ഒന്നിലധികം തോട്.  കേരളം ഉണ്ടായത് എങ്ങനെ എന്ന് അവർ മനസ്സിൽ കണ്ടു.  ചളി നിറഞ്ഞ വളക്കൂറുള്ള മണ്ണിൽ പുല്ല് തഴച്ചു വളർന്നു.  പുല്ല് അരിയാൻ ആളുകൾ അങ്ങോട്ട് കയറി തുടങ്ങി.  പിന്നെ കാലികളെ മേയാൻ വിട്ടു.  ഓച്ചാംതുരുത്തുകാർ പെരുത്തപ്പോൾ കുറെ പേർ കുടുംബം പിരിഞ്ഞ് പുതിയ കരയിൽ കയറി പുര വെച്ച് താമസം തുടങ്ങി.  ദൂരെ കൊച്ചിയിൽ നിന്നും, ഒരു പക്ഷെ,    സമ്മർദ്ദം കാരണം ആളുകൾ കുടിയേറിയിരിക്കാം.   കരയ്ക്കു  പേരുമായി- പുതു വൈപ്പിൻ. 1924 ഏറെ അകലെയല്ല. വെറും നൂറു കൊല്ലത്തിനും താഴെ. ലക്ഷങ്ങളുടെ ചരിത്രം പേറുന്ന  മനുഷ്യ വംശം കണ്ണടച്ച് തുറക്കുന്ന സമയം.  മുല്ലപ്പെരിയാർ അണക്കെട